ചാനല്‍ പരിപാടിക്കിടെ നിയന്ത്രണം വിട്ട് ഖുശ്ബു; വീഡിയോ വൈറലാകുന്നു

സണ് ടിവിയിലെ നിജങ്കള് എന്ന പരിപാടിക്കിടെ കൗണ്സിലിംഗിനു വന്ന ഒരാളെ ഷര്ട്ടിന്റെ കുത്തിന് പിടിച്ചു ആക്രോശിക്കുന്ന പ്രശസ്ത തമിഴ് നടി ഖുശ്ബുവിന്റെ ദൃശ്യങ്ങള് യുട്യൂബില് വൈറലാകുന്നു. സണ് ടിവിയിലെ നിജങ്കള് എന്ന കൗണ്സിലിംഗ് പരിപാടിയുടെ അവസാനത്തെ നിമിഷങ്ങളിലാണ് നാടകീയ രംഗങ്ങള് അരങ്ങേറിയത്. ചര്ച്ച അതിരുവിട്ട് ഇരുകൂട്ടരും തമ്മില് തല്ലാവുന്ന ഘട്ടത്തിലാണ് ഖുശ്ബു പരിപാടിയില് പങ്കെടുത്ത ഒരു പുരുഷന്റെ ഷര്ട്ടിന്റെ കുത്തിന് പിടിച്ചത്. കൂട്ടത്തില് ഒരു സ്ത്രീ അയാളെ മുഖത്തടിക്കുന്നതും കാണാം.
 | 

ചാനല്‍ പരിപാടിക്കിടെ നിയന്ത്രണം വിട്ട് ഖുശ്ബു; വീഡിയോ വൈറലാകുന്നു

തമിഴ്‌നാട്: സണ്‍ ടിവിയിലെ നിജങ്കള്‍ എന്ന പരിപാടിക്കിടെ കൗണ്‍സിലിംഗിനു വന്ന ഒരാളെ ഷര്‍ട്ടിന്റെ കുത്തിന് പിടിച്ചു ആക്രോശിക്കുന്ന പ്രശസ്ത തമിഴ് നടി ഖുശ്ബുവിന്റെ ദൃശ്യങ്ങള്‍ യുട്യൂബില്‍ വൈറലാകുന്നു. സണ്‍ ടിവിയിലെ നിജങ്കള്‍ എന്ന കൗണ്‍സിലിംഗ് പരിപാടിയുടെ അവസാനത്തെ നിമിഷങ്ങളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചര്‍ച്ച അതിരുവിട്ട് ഇരുകൂട്ടരും തമ്മില്‍ തല്ലാവുന്ന ഘട്ടത്തിലാണ് ഖുശ്ബു പരിപാടിയില്‍ പങ്കെടുത്ത ഒരു പുരുഷന്റെ ഷര്‍ട്ടിന്റെ കുത്തിന് പിടിച്ചത്. കൂട്ടത്തില്‍ ഒരു സ്ത്രീ അയാളെ മുഖത്തടിക്കുന്നതും കാണാം.

ഖുഷ്ബുവും ഉര്‍വശിയും വിധുബാലയുമൊക്കെ അവതാരകരായ കൗണ്‍സിലിംഗ് പ്രോഗ്രാമുകള്‍ മിക്ക ചാനലുകളിലുമുണ്ട്. ഇത്തരം പരിപാടികളെക്കുറിച്ച് നിരവധി വിമര്‍ശനങ്ങളും ഉയരാറുണ്ട്. സമൂഹത്തിന്റെ താഴെത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ സ്വകാര്യജീവിതം കണ്ണീരും നാടകവും കലര്‍ത്തി റേറ്റിംഗിനായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം പല തവണയായി ഉന്നയിക്കപ്പെട്ടിരുന്നു.

സമൂഹ മാധ്യമങ്ങളിലും പരിപാടിയെക്കുറിച്ചു വളരെ മോശം അഭിപ്രായങ്ങള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. നടി രഞ്ജിനി തന്റെ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നത് ഇങ്ങനെയാണ്

ഇതാണോ കൗണ്‍സിലിംഗ്? ഇത് ഭീഷണിയും ആക്രമണവും ലിംഗവിവേചനവും അധിക്ഷേപവും ചൂഷണവുമൊക്കെയാണ്. ആളുകള്‍ ദയവായി ഇത്തരം പരിപാടികളില്‍ പങ്കെടുത്ത് ബലിയാടാകരുത്. നിങ്ങളുടെ കുടുംബത്തെ സമൂഹത്തില്‍ തരംതാഴ്ത്താനും പരിഹസിക്കാനുമാണ് ഇത്തരം പ്രോഗ്രാമുകള്‍ ശ്രമിക്കുന്നത്. ഇവയൊന്നും നിങ്ങളെ സഹായിക്കുന്നില്ലെന്നും ഇതിലൂടെ ചാനലുകള്‍ പണമുണ്ടാക്കുകയാണ് ചെയ്യുന്നതെന്നും. രഞ്ജിനി പറയുന്നു. കൗണ്‍സിലിംഗ് നല്‍കാന്‍ യോഗ്യതയുള്ളവരല്ല അത് അവതരിപ്പിക്കുന്നതെന്നും രഞ്ജിനി തുറന്നടിച്ചു.

 

വീഡിയോ കാണാം