ആപ്പിന്റെ വിജയം രാഷ്ട്രീയ ഭൂകമ്പമെന്ന് വിദേശ മാധ്യമങ്ങൾ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ ഭൂകമ്പമെന്ന് വിശേഷിപ്പിച്ച് വിദേശ മാധ്യമങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പുകൾ അന്തർദേശീയ ശ്രദ്ധയാകർഷിക്കുന്ന പതിവില്ലെങ്കിലും ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തിന് വൻപ്രധാന്യം നൽകിയാണ് വിദേശമാധ്യമങ്ങൾ കൈകാര്യം ചെയ്തത്.
 | 

ആപ്പിന്റെ വിജയം രാഷ്ട്രീയ ഭൂകമ്പമെന്ന് വിദേശ മാധ്യമങ്ങൾ
ന്യൂഡൽഹി:
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ ഭൂകമ്പമെന്ന് വിശേഷിപ്പിച്ച് വിദേശ മാധ്യമങ്ങൾ. നിയമസഭാ തെരഞ്ഞെടുപ്പുകൾ അന്തർദേശീയ ശ്രദ്ധയാകർഷിക്കുന്ന പതിവില്ലെങ്കിലും ഡൽഹി തെരഞ്ഞെടുപ്പ് ഫലത്തിന് വൻപ്രധാന്യം നൽകിയാണ് വിദേശമാധ്യമങ്ങൾ കൈകാര്യം ചെയ്തത്. ബിബിസി, അൽജസീറ, സിഎൻഎൻ, ദ ഗാഡിയൻ തുടങ്ങി പ്രമുഖ മാധ്യമങ്ങളിലെല്ലാം ഡൽഹി തെരഞ്ഞെടുപ്പ് ഫലം വാർത്തയായി.

ഇന്ത്യയുടെ തലസ്ഥാനത്ത് രാഷ്ട്രീയ ഭൂകമ്പമെന്നാണ് വാഷിങ്ടൺ പോസ്റ്റ് ഫലത്തെ വിലയിരുത്തിയത്. പുതിയൊരു പാർട്ടിക്ക് മുന്നിൽ മോഡിയുടെ ഭരണകക്ഷി തകർന്നു വീണെന്നും പത്രം പരിഹസിക്കുന്നു. ബിജെപി സർക്കാരിന് കീഴിൽ ജനം നിരാശരാണെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് നിരീക്ഷിക്കുന്നു.

അഴിമതി വിരുദ്ധ പാർട്ടി ചരിത്ര വിജയം സ്വന്തമാക്കി എന്നാണ് അൽജസീറ നൽകിയ വാർത്ത. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ബിജെപി വൻ പരാജയം ഏറ്റുവാങ്ങിയെന്നും അൽജസീറ വ്യക്തമാക്കുന്നു. ഐസക് ന്യൂട്ടന്റെ ചലന നിയമത്തെ പരാമർശിച്ചാണ് സിഎൻഎൻ വാർത്ത നൽകിയത്. മുകളിലോട്ട് പോകുന്നതെന്തും താഴോട്ട് വീഴുമെന്ന് സിഎൻഎൻ ബിജെപി സർക്കാരിനെ മുൻനിർത്തി പരിഹസിച്ചു.