സി.പി.എമ്മിന് സി.പി.ഐയുടെ മറുപടി; ഭിന്നിപ്പിന്റെ കണ്ണാടി മാറ്റി വയ്ക്കാം

മ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പ് വിവാദത്തിൽ സി.പി.എം നിലപാടിന് സി.പി.ഐയുടെ മറുപടി. സി.പി.ഐ മുഖപത്രമായ ജനയുഗത്തിലൂടെയാണ് പാർട്ടി മറുപടി നൽകിയത്. ദേശാഭിമാനിയിൽ വി.ദക്ഷിണാമൂർത്തി എഴുതിയ ലേഖനത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭിന്നിപ്പ് അഭിമാനകരമെന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു. സി.പി.ഐ നേതാവ് ബിനോയ് വിശ്വം എഴുതിയ ഭിന്നിപ്പിന്റെ കണ്ണാടി മാറ്റി വയ്ക്കാം എന്ന ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
 | 

സി.പി.എമ്മിന് സി.പി.ഐയുടെ മറുപടി; ഭിന്നിപ്പിന്റെ കണ്ണാടി മാറ്റി വയ്ക്കാം

കൊച്ചി: കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പിളർപ്പ് വിവാദത്തിൽ സി.പി.എം നിലപാടിന് സി.പി.ഐയുടെ മറുപടി. സി.പി.ഐ മുഖപത്രമായ ജനയുഗത്തിലൂടെയാണ് പാർട്ടി മറുപടി നൽകിയത്. ദേശാഭിമാനിയിൽ വി.ദക്ഷിണാമൂർത്തി എഴുതിയ ലേഖനത്തിലൂടെ കമ്യൂണിസ്റ്റ് പാർട്ടികളുടെ ഭിന്നിപ്പ് അഭിമാനകരമെന്ന് സ്ഥാപിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ലേഖനത്തിൽ പറയുന്നു. സി.പി.ഐ നേതാവ് ബിനോയ് വിശ്വം എഴുതിയ ഭിന്നിപ്പിന്റെ കണ്ണാടി മാറ്റി വയ്ക്കാം എന്ന ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഭിന്നിപ്പിനെ മഹത്വവത്കരിക്കാൻ സി.പി.എം ശ്രമിക്കുന്നത് മനസിലാക്കാവുന്നതേ ഉള്ളു. എന്നാൽ അതിന് മാർക്‌സിസം ലെനിനിസത്തിന്റേയും വർഗ സമര സിദ്ധാന്തത്തിന്റേയും പിന്തുണ ഉണ്ടെന്ന് അവർ വാദിക്കുമ്പോൾ അത് സംശയം ജനിപ്പിക്കുന്നുവെന്നും ലേഖനം പറയുന്നു. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പിളർപ്പുകൊണ്ട് അതിനുമേൽ ആശയർപ്പിച്ച കോടാനുകോടി പാവങ്ങളുടെ ജീവതത്തിന് എന്ത് നേട്ടമുണ്ടായെന്നും ലേഖനം ചോദിക്കുന്നു.

1969-ൽ ഇന്ദിരാ ഗാന്ധിയുടെ സർക്കാർ താഴെ വീഴുമെന്ന ഘട്ടത്തിൽ അതിനെ താങ്ങി നിർത്താനായി പാർലമെന്റിൽ കൈപൊക്കിയ പാർട്ടിയാണ് സി.പി.എമ്മെന്നും ലേഖനം അഭിപ്രായപ്പെടുന്നു. സംഘവരിപാർ ശക്തികളുമായുള്ള ചങ്ങാത്തം സിപിഐഎം അവസാനിപ്പിച്ചത് സ്വാഗതാർഹമെന്നും ജനയുഗം വ്യക്തമാക്കുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടികൾ തമ്മിലുള്ള ചർച്ചകൾ അകലുവാൻ വേണ്ടിയല്ല നടത്തപ്പെടേണ്ടത്. ജനങ്ങളുടെ മോചന പ്രതീക്ഷ മുൻനിർത്തിയുള്ള ചർച്ചകളാണ് വേണ്ടത്. സി.പി.ഐക്ക് ഇല്ലാത്ത എന്ത് വിപ്ലവ ഗുണമാണ് സിപിഎമ്മിനുള്ളതെന്നും ബിനോയ് വിശ്വം ചോദിക്കുന്നു.