#ഐ വിൽ റൈഡ് വിത്ത് യു: സിഡ്‌നിയിലെ മുസ്ലീംകൾക്ക് ഓൺലൈൻ സമൂഹത്തിന്റെ ഐക്യധാർഢ്യം

ഓസ്ട്രേലിയയിലെ സിഡ്നിയിൽ കോഫി ഷോപ്പിൽ ആയുധധാരി ആളുകളെ തടങ്കലിൽ വച്ച സംഭവത്തിന് ശേഷം രാജ്യമെങ്ങും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ സംശയത്തോടെ നോക്കുന്ന പ്രവണതക്കെതിരെ ഓൺലൈൻ പ്രചരണം. 'ഐ വിൽ റൈഡ് വിത്ത് യു' എന്ന ഹാഷ് ടാഗിൽ ആരംഭിച്ച സോഷ്യൽ മീഡിയ പ്രചരണം വൈറലായിക്കഴിഞ്ഞു. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും വന്നതായാണ് റിപ്പോർട്ടുകൾ.
 | 

#ഐ വിൽ റൈഡ് വിത്ത് യു: സിഡ്‌നിയിലെ മുസ്ലീംകൾക്ക് ഓൺലൈൻ സമൂഹത്തിന്റെ ഐക്യധാർഢ്യം
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ കോഫി ഷോപ്പിൽ ആയുധധാരി ആളുകളെ തടങ്കലിൽ വച്ച സംഭവത്തിന് ശേഷം രാജ്യമെങ്ങും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരെ സംശയത്തോടെ നോക്കുന്ന പ്രവണതക്കെതിരെ ഓൺലൈൻ പ്രചരണം. ‘ഐ വിൽ റൈഡ് വിത്ത് യു’ എന്ന ഹാഷ് ടാഗിൽ ആരംഭിച്ച സോഷ്യൽ മീഡിയ പ്രചരണം വൈറലായിക്കഴിഞ്ഞു. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ട്വീറ്റുകളും ഫേസ്ബുക്ക് പോസ്റ്റുകളും വന്നതായാണ് റിപ്പോർട്ടുകൾ.

#ഐ വിൽ റൈഡ് വിത്ത് യു: സിഡ്‌നിയിലെ മുസ്ലീംകൾക്ക് ഓൺലൈൻ സമൂഹത്തിന്റെ ഐക്യധാർഢ്യംസർ ടെസ്സ എന്ന പ്രൊഫൈൽ പേരുള്ള സ്ത്രീയാണ് പ്രചരണം ആരംഭിച്ചതെന്നാണ് സൂചന. അവരുടെ സുഹൃത്ത് സിഡ്‌നിയിൽ ഒരു ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്തിരുന്ന മുസ്ലീം പെൺകുട്ടി ആളുകൾ സംശയത്തോടെ നോക്കുന്നത് കണ്ട് തന്റെ ഹിജാബ് (തല മൂടുന്ന മതപരമായ വസ്ത്രം) അഴിക്കാൻ നിർബന്ധിതയായി.

അവർ അപ്പോൾ തന്നെ പറഞ്ഞു. നിങ്ങൾക്ക് മതപരമായ വസ്ത്രം ധരിക്കണണമെങ്കിൽ അത് ധരിക്കുക. ഒറ്റക്ക് യാത്ര ചെയ്യാൻ ഭയമാണെങ്കിൽ ഞാൻ നിങ്ങളോടൊപ്പം വരാം (ഐ വിൽ റൈഡ് വിത്ത് യു).  ഈ കഥ കേട്ട ടെസ്സ ഉടൻ തന്നെ ഇക്കാര്യം ട്വിറ്ററിൽ എഴുതുകയായിരുന്നു. ഐ വിൽ റൈഡ് വിത്ത് യു എന്ന ഹാഷ് ടാഗിൽ

 

നൂറുകണക്കിന് സംഘടനകളും സർക്കാർ ഏജൻസികളും പ്രചരണത്തിനായി മുന്നോട്ട് വരുന്നുണ്ടെന്നാണ് സൂചന. 16 മണിക്കൂർ നീണ്ട ബന്ദി നാടകം ഓസ്‌ട്രേലിയയിലെ മുസ്ലീം സമൂഹത്തെ അത്രത്തോളം പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാജ്യത്തെ നാൽപ്പതോളം മുസ്ലീം സംഘടനകൾ സംഭവത്തെ അപലപിച്ച് പ്രസ്താവന ഇറക്കിയിരുന്നു. നിരപരാധികളുടെ ജീവൻ ബലി നൽകുന്ന തീവ്രവാദികളെ ഒറ്റപ്പെടുത്തണമെന്ന് മുസ്ലീം സംഘടകൾ ആവശ്യപ്പെട്ടു. എങ്കിലും ഓസ്‌ട്രേലിയൻ പൊതു സമൂഹത്തിൽ മുസ്ലീം വസ്ത്രധാരികളോടുള്ള അമർഷം വളരുന്നതായാണ് റിപ്പോർട്ടുകൾ.