മരണത്തിന് മുന്‍പ് കാണണമെന്ന് കാന്‍സര്‍ രോഗിയായ ആരാധകന്‍; ആഗ്രഹം നിറവേറ്റി അല്ലു അര്‍ജുന്‍

ദീര്ഘനാളായി കാന്സര് ബാധിച്ച് ചികിത്സയിലായിരുന്നു ദേവ് സായി ഗണേഷ്. അല്ലു അര്ജുന്റെ കടുത്ത ആരാധാകനായിരുന്ന സായിക്ക് താരത്തെ ഒരു നോക്ക് കണാന് അതിയായ ആഗ്രഹമുണ്ടായിരുന്നു. രോഗം മൂര്ച്ഛിച്ചുവെന്നും അധിക നാള് സായി ഉണ്ടാവില്ലെന്നും ഡോക്ടര്മാര് വിധിയെഴുതി. സായിയുടെ ആഗ്രഹങ്ങള് എന്തായാലും നിറവേറ്റണമെന്ന് വീട്ടുകാരും സുഹൃത്തുകളും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില് അല്ലു അര്ജുനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
 | 

മരണത്തിന് മുന്‍പ് കാണണമെന്ന് കാന്‍സര്‍ രോഗിയായ ആരാധകന്‍; ആഗ്രഹം നിറവേറ്റി അല്ലു അര്‍ജുന്‍

ദീര്‍ഘനാളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു ദേവ് സായി ഗണേഷ്. അല്ലു അര്‍ജുന്റെ കടുത്ത ആരാധാകനായിരുന്ന സായിക്ക് താരത്തെ ഒരു നോക്ക് കണാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. രോഗം മൂര്‍ച്ഛിച്ചുവെന്നും അധിക നാള്‍ സായി ഉണ്ടാവില്ലെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. സായിയുടെ ആഗ്രഹങ്ങള്‍ എന്തായാലും നിറവേറ്റണമെന്ന് വീട്ടുകാരും സുഹൃത്തുകളും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അല്ലു അര്‍ജുനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.

ആരാധകന്റെ ആഗ്രഹം സാധിക്കാന്‍ അല്ലു ആശുപത്രിയില്‍ എത്തി. സായിയോടൊപ്പം ഇരിക്കുകയും സംസാരിക്കുകയും ചെയ്തു. ഏറെ നേരം സായിയോടപ്പം ചെലവഴിച്ച ശേഷമാണ് അല്ലു മടങ്ങിയത്. മരണത്തിന് മുന്‍പ് തന്റെ ആഗ്രഹം സാധിച്ച സന്തോഷം സായിക്ക് ഉണ്ടാകുമായിരിക്കും. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സായി ലോകത്തോട് വിടപറയുകയും ചെയ്തു.

‘സായ് നിനക്ക് നിത്യശാന്തി നേരുന്നു, ഈ വിവരം അറിഞ്ഞ് എന്റെ ഹൃദയം തകരുന്നു. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു’ അല്ലു അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.