ഊഹപോഹങ്ങൾക്കും കഥകൾക്കുമപ്പുറം എന്ത് ആധികാരികതയാണ് ആ വാർത്തകൾക്കുള്ളത്? ചിന്ത ജെറോം പ്രതികരിക്കുന്നു

കൊച്ചി: ഡിവൈഎഫ്ഐ നേതാവ് എം സ്വരാജിന് പിന്നാലെ ചിന്താ ജെറോമും പ്രതികരണവുമായി രംഗത്ത്. പാർട്ടി സമ്മേളനത്തിന്റെ പ്രതിനിധി ചർച്ചയിൽ ചിന്ത വിഎസിനെ ഒറ്റുകാരാനായി മുദ്രകുത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചിന്തയുടെ പ്രതികരണം. ഒരു സമ്മേളനത്തിൽ വിമർശനങ്ങളും സ്വയം വിമർശനങ്ങളുമുണ്ടാവുന്നത് സാധാരണമാണെന്നു ചിന്ത പറയുന്നു. പക്ഷേ, ഇത്തരം വിമർശനങ്ങൾ പാർട്ടിവേദികളിലല്ലാതെ മറ്റൊരിടത്തും നമ്മൾ ഉയർത്താറുമില്ല. അതാണ് കമ്മ്യൂണിസ്റ്റ് രീതി. ആ രീതിയാണ് ഞാനടക്കമുള്ള ഒരോ കമ്മ്യൂണിസ്റ്റും പിന്തുടരേണ്ടതും. ഏതെങ്കിലും പൊതുഇടങ്ങളിൽ ഞാൻ ഏതൊരു കമ്മ്യൂണിസ്റ്റിനെക്കുറിച്ചും വിമർശനമുന്നയിച്ചാൽ നിങ്ങൾക്ക് എന്നെ
 | 

 

ഊഹപോഹങ്ങൾക്കും കഥകൾക്കുമപ്പുറം എന്ത് ആധികാരികതയാണ് ആ വാർത്തകൾക്കുള്ളത്? ചിന്ത ജെറോം പ്രതികരിക്കുന്നു
കൊച്ചി: ഡിവൈഎഫ്‌ഐ നേതാവ് എം സ്വരാജിന് പിന്നാലെ ചിന്താ ജെറോമും പ്രതികരണവുമായി രംഗത്ത്. പാർട്ടി സമ്മേളനത്തിന്റെ പ്രതിനിധി ചർച്ചയിൽ ചിന്ത വിഎസിനെ ഒറ്റുകാരാനായി മുദ്രകുത്തിയെന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് ചിന്തയുടെ പ്രതികരണം. ഒരു സമ്മേളനത്തിൽ വിമർശനങ്ങളും സ്വയം വിമർശനങ്ങളുമുണ്ടാവുന്നത് സാധാരണമാണെന്നു ചിന്ത പറയുന്നു. പക്ഷേ, ഇത്തരം വിമർശനങ്ങൾ പാർട്ടിവേദികളിലല്ലാതെ മറ്റൊരിടത്തും നമ്മൾ ഉയർത്താറുമില്ല. അതാണ് കമ്മ്യൂണിസ്റ്റ് രീതി. ആ രീതിയാണ് ഞാനടക്കമുള്ള ഒരോ കമ്മ്യൂണിസ്റ്റും പിന്തുടരേണ്ടതും. ഏതെങ്കിലും പൊതുഇടങ്ങളിൽ ഞാൻ ഏതൊരു കമ്മ്യൂണിസ്റ്റിനെക്കുറിച്ചും വിമർശനമുന്നയിച്ചാൽ നിങ്ങൾക്ക് എന്നെ പരസ്യവിചാരണ ചെയ്യാം. അതല്ലാതെ, വെറും കേട്ടറിവിന്റെ പേരിൽ, ഇത്തരം വ്യാജവാർത്തകളുടെ പേരിൽ എനിക്കെതിരെ ഉയർത്തിയ വിമർശനങ്ങൾ നിങ്ങൾ പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും ചിന്ത തന്റെ ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.

ചിന്തയുടെ പോസ്റ്റിലെ പ്രസക്ത ഭാഗങ്ങൾ: പാർട്ടിയുടെ സംഘടനാരീതികളെ കുറിച്ച് അറിയുന്നവർക്ക് വാർത്തകളുടെ സത്യാവസ്ഥയെക്കുറിച്ചും അറിയാമായിരിക്കും. അവർ ഈ വാർത്ത തള്ളിക്കളയുകയും ചെയ്യും. എന്നാൽ ഈ വ്യാജപ്രചരണങ്ങൾ പാർട്ടിയുടെ സമ്മേളനരീതികളെ കുറിച്ചറിയാത്ത പലരെയും വിശ്വസിപ്പിക്കാൻ തക്കതാണെന്ന് ഞങ്ങൾക്കെല്ലാം വ്യക്തമായ ബോധ്യമുണ്ട്. ഈ വാർത്തകളുടെയെല്ലാം ലക്ഷ്യം എന്താണെന്നും അതിലൂടെ വ്യക്തമാണല്ലോ. നിങ്ങൾക്കെല്ലാം അറിയുന്ന ഒരു കാര്യം ഞാൻ ആദ്യമേ ഓർമ്മിപ്പിക്കട്ടെ. പാർട്ടി സമ്മേളനങ്ങളും, പൊതുയോഗവും രണ്ടും രണ്ടാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളും, നിരീക്ഷകരും അല്ലാതെ മറ്റാരും ഒരു സമ്മേളനത്തിൽ പ്രവേശിക്കുകയില്ല. തികഞ്ഞ കേഡർ സംവിധാനമുള്ള പാർട്ടിയുടെ സമ്മേളനോദ്ഘാടനങ്ങളിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനമുള്ളൂ. ഉദ്ഘാടനപരിപാടികൾ അവസാനിച്ച് അവസാന മാധ്യമപ്രവർത്തകനും ഹാൾ വിട്ടു പോയതിന് ശേഷം മാത്രം നടക്കുന്ന റിപ്പോർട്ട് അവതരണവും ചർച്ചയും എങ്ങനെയാണ് മാധ്യമങ്ങളിൽ വരുന്നത്. വാർത്തകൾ വരുന്ന രീതികളെ കുറിച്ച് മാധ്യമപ്രവർത്തകർ തന്നെ പല ചർച്ചകളിലും ആവർത്തിക്കാറുണ്ട്. എന്നാൽ ആ വാർത്തകൾക്കൊന്നും തന്നെ യാതൊരുവിധ ആധികാരികതയും അവകാശപ്പെടാനാവില്ല. ഊഹങ്ങൾക്കും സങ്കല്പകഥകൾക്കുമപ്പുറം എന്ത് ആധികാരികതയാണ് ആ വാർത്തകൾക്കുള്ളതെന്നും ചിന്ത ചോദിക്കുന്നു.