മെമ്മറി കാർഡ് കളഞ്ഞ് കിട്ടിയ വിവരം പോലീസ് ഫേസ്ബുക്കിലിട്ടു; 10 മിനിറ്റ് കൊണ്ട് ഉടമസ്ഥരെത്തി

കളഞ്ഞ കിട്ടിയ മെമ്മറി കാർഡിന്റെ ഉടമസ്ഥരെ കണ്ടെത്താൻ യു.കെയിലെ എസെക്സ് പോലീസ് സഹായം തേടിയത് ഫേസ്ബുക്കിനെയായിരുന്നു. ക്ലാറ്റൺ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച്ചയാണ് മെമ്മറി കാർഡ് കളഞ്ഞ് കിട്ടിയത്.
 | 

മെമ്മറി കാർഡ് കളഞ്ഞ് കിട്ടിയ വിവരം പോലീസ് ഫേസ്ബുക്കിലിട്ടു; 10 മിനിറ്റ് കൊണ്ട് ഉടമസ്ഥരെത്തി
ലണ്ടൻ: കളഞ്ഞ കിട്ടിയ മെമ്മറി കാർഡിന്റെ ഉടമസ്ഥരെ കണ്ടെത്താൻ യു.കെയിലെ എസെക്‌സ് പോലീസ് സഹായം തേടിയത് ഫേസ്ബുക്കിനെയായിരുന്നു. ക്ലാറ്റൺ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച്ചയാണ് മെമ്മറി കാർഡ് കളഞ്ഞ് കിട്ടിയത്.

മെമ്മറി കാർഡ് കളഞ്ഞ് കിട്ടിയ വിവരം പോലീസ് ഫേസ്ബുക്കിലിട്ടു; 10 മിനിറ്റ് കൊണ്ട് ഉടമസ്ഥരെത്തി

സ്വകാര്യ ചിത്രങ്ങളും മറ്റുമടങ്ങിയ കാർഡ് കിട്ടിയ വിവരം എസെക്‌സ് പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പൊതുജനത്തെ അറിയിച്ചത്. കാർഡിലുണ്ടായിരുന്ന രണ്ട് ഫോട്ടോകളും പോസ്റ്റിനൊപ്പമിട്ടു. നിമിഷങ്ങൾക്കുള്ളിൽ 1000 ഷെയറുകളാണ് പോസ്റ്റിന് ലഭിച്ചത്. പത്ത് മിനിറ്റിനുള്ളിൽ ഉടമസ്ഥരായ റിക്കിയും ചെൽസിയും പോലീസുമായി ബന്ധപ്പെടുകയും ചെയ്തു.

റിക്കിയും ചെൽസിയും ഒന്നിച്ചുള്ള ഫോട്ടോയും അവരുടെ വിവാഹത്തിന്റെ തീയതിയും സ്ഥലവും രേഖപ്പെടുത്തിയ ഗ്രീറ്റിംഗ് കാർഡിന്റെ പടവുമാണ് പോലീസ് പോസ്റ്റ് ചെയ്തത്. പോസ്റ്റ് കണ്ട ബന്ധുക്കളാണ് റിക്കിയെ ഇക്കാര്യം അവരെ അറിയിച്ചത്. കേസിന്റെ ആവശ്യങ്ങൾക്കായി സോഷ്യൽ മീഡിയയെ ശരിയായ രീതിയിൽ ഉപയോഗിച്ച പോലീസിനെ അഭിനന്ദിക്കാനും ചിലർ മറന്നില്ല. പോസ്റ്റ് ഷെയർ ചെയ്തവരോടും റിക്കിയും ചെൽസിലും നന്ദി പറഞ്ഞു.