മാണിസാറിന് ആഷിക് അബുവിന്റെ പരിഹാസം; ‘എന്റെ വക 500’

അഴിമതി ആരോപണങ്ങളിൽപ്പെട്ട ധനമന്ത്രി കെ.എം.മാണിക്ക് സംവിധായകൻ ആഷിക് അബുവിന്റെ പരിഹാസം. ഫേസ്ബുക്ക് പേജിലാണ് മാണിസാറിന് എന്നവണ്ണം 500 രൂപ സംഭാവന നൽകുന്നതായി കാണിച്ച് ആഷിക് പോസ്റ്റ് ഇട്ടത്.
 | 
മാണിസാറിന് ആഷിക് അബുവിന്റെ പരിഹാസം; ‘എന്റെ വക 500’


ഹാഷ് ടാഗിൽ പരിഹാസം പ്രചരിക്കുന്നു #entevaka500

കൊച്ചി: അഴിമതി ആരോപണങ്ങളിൽപ്പെട്ട ധനമന്ത്രി കെ.എം.മാണിക്ക് സംവിധായകൻ ആഷിക് അബുവിന്റെ പരിഹാസം. ഫേസ്ബുക്ക് പേജിലാണ് മാണിസാറിന് എന്നവണ്ണം 500 രൂപ സംഭാവന നൽകുന്നതായി കാണിച്ച് ആഷിക് പോസ്റ്റ് ഇട്ടത്.

‘അഷ്ടിക്ക് വകയില്ലാതെ കഷ്ട്ടപെടുന്ന നമ്മുടെ സാറിന് കുറച്ചു കോടികൾ കൂടി നമ്മൾ നാട്ടുകാര് പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.’ ആഷിക് എഴുതി.

മിനിറ്റുകൾക്കുള്ളിൽത്തന്നെ പരിഹാസത്തെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. താഴെ കമന്റ് ചെയ്തവരിൽ പലരും മാണി സാറിന് സംഭാവന ഓഫർ ചെയ്തു കഴിഞ്ഞു. എന്റെ വക അഞ്ഞൂറ് എന്ന ഹാഷ് ടാഗിലാണ് പ്രചരണം സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് പണപ്പിരിവിനായി സോഷ്യൽ മീഡിയയിൽ പുതിയ പേജും തുടങ്ങിയിട്ടുണ്ട്. പേജിന്റെ ലിങ്ക് താഴെ കാണാം.
https://www.facebook.com/pages/Entevaka500/987786021248795

ഇതുവരെ ഫേസ്ബുക്കിൽ വന്ന ഹാഷ് ടാഗുകളിൽ ചിലത്