ഹർത്താൽ ദിനത്തിൽ ഫേസ്ബുക്കും പണിമുടക്കി

സോഷ്യൽമീഡിയ ഭീമൻ ഫേസ്ബുക്കിന്റെ പ്രവർത്തനം സ്തംഭിച്ചു. സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്ന് കരുതപ്പെടുന്നു. രാവിലെ 11.50 മുതലാണ് ഫേസ്ബുക്ക് ലഭിക്കാതിരുന്നത്. തുടർന്ന് അരമണിക്കൂറിന് ശേഷം 12.37ന് സൈറ്റ് പ്രവർത്തനം പുനരാരംഭിച്ചു. ഫേസ്ബുക്കിൽ ലോഗിൻ ചെയ്യുമ്പോൾ Sorry, something went wrong എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്.
 | 

ഹർത്താൽ ദിനത്തിൽ ഫേസ്ബുക്കും പണിമുടക്കി
കൊച്ചി: 
സോഷ്യൽമീഡിയ ഭീമൻ ഫേസ്ബുക്കിന്റെ പ്രവർത്തനം സ്തംഭിച്ചു. സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് കരുതപ്പെടുന്നു. രാവിലെ 11.50 മുതലാണ് ഫേസ്ബുക്ക് ലഭിക്കാതിരുന്നത്. തുടർന്ന് അരമണിക്കൂറിന് ശേഷം 12.37ന് സൈറ്റ് പ്രവർത്തനം പുനരാരംഭിച്ചു. ഫേസ്ബുക്കിൽ ലോഗിൻ ചെയ്യുമ്പോൾ Sorry, something went wrong എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. പണിമുടക്കിയ വിവരം ട്വിറ്ററിലൂടെയാണ് കൂടുതൽ ആളുകളും പങ്കുവച്ചത്.

ഫേസ്ബുക്കിന് പിന്നാലെ ഇൻസ്റ്റാഗ്രാമും ഡൗണായി. ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ കാലിയായ പേജാണ് തുറന്നുവരുന്നത്. പ്രശ്‌നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും പരിഹരിച്ചുവരികയാണെന്നും ഇൻസ്റ്റാഗ്രാം ട്വിറ്ററിലൂടെ അറിയിച്ചു.

ജൂൺ 19നും ഓഗസ്റ്റ് ഒന്നിനുമാണ് ഇതിന് മുമ്പ് ഫേസ്ബുക്ക് പണിമുടക്കിയത്.