രണ്ട് കോടി തിരിച്ച് താ; മോഹൻലാലിനെതിരെ ഹാഷ് ടാഗ് പ്രചരിക്കുന്നു

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ നിലവാരം കുറഞ്ഞ പരിപാടി കാഴ്ച്ച വച്ച ലാലിസത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം.
 | 

രണ്ട് കോടി തിരിച്ച് താ; മോഹൻലാലിനെതിരെ ഹാഷ് ടാഗ് പ്രചരിക്കുന്നു
കൊച്ചി: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ നിലവാരം കുറഞ്ഞ പരിപാടി കാഴ്ച്ച വച്ച ലാലിസത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം. ലാലിസത്തിന് സംസ്ഥാന സർക്കാർ അനുവദിച്ച രണ്ട് കോടി രൂപ തിരികെ ആവശ്യപ്പെട്ട് #lalismgivebackour2crore  എന്ന ഹാഷ് ടാഗാണ് പ്രചരിക്കുന്നത്.

എആർ റഹ്മാന്റെ ടീമിനു 90 ലക്ഷവും ശ്രേയാ ഘോഷലിന്റെ ഫുൾ ടീമിനു 50 ലക്ഷവും മാത്രം ഉള്ളപ്പോൾ ഇതു വരെ ഒരു സ്റ്റേജ് പോലും കാണാത്ത മോഹൻലാൽ എന്ന ഒരു നടന്റെ ഇമേജ് വെച്ചു കൊണ്ടുമാത്രം നടത്തിയ ഒരു ബാന്റിനു ഇത്രയും തുക സർക്കാർ ഖജനാവിൽ നിന്നും കൊടുത്തിരിക്കുന്നത്. ഓരോരുത്തരുടെയും നികുതിപ്പണം ഇങ്ങനെ ധൂർത്തടിച്ച മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്നാണ് സോഷ്യൽമീഡിയയിലൂടെ ആവശ്യപ്പെടുന്നത്.