ഇറാനിൽ വാട്‌സ് ആപിന് വിലക്ക്

ഇറാനിൽ വാട്സ് ആപ് അടക്കം മൂന്ന് പ്രമുഖ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് വിലക്ക്. ഇറാൻ കോടതിയാണ് വിലക്കേർപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്. ലൈൻ, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് ആപ്ലിക്കേഷനുകൾ.
 | 
ഇറാനിൽ വാട്‌സ് ആപിന് വിലക്ക്

 

ടെഹ്‌റാൻ:  ഇറാനിൽ വാട്‌സ് ആപ് അടക്കം മൂന്ന് പ്രമുഖ മൊബൈൽ ആപ്ലിക്കേഷനുകൾക്ക് വിലക്ക്. ഇറാൻ കോടതിയാണ് വിലക്കേർപ്പെടുത്തിക്കൊണ്ട് ഉത്തരവിട്ടത്. ലൈൻ, ടാങ്കോ എന്നിവയാണ് നിരോധിക്കപ്പെട്ട മറ്റ് ആപ്ലിക്കേഷനുകൾ. അസന്മാർഗികവും കുറ്റകരവും ഇസ്ലാംവിരുദ്ധവുമായ ഉള്ളടക്കം അടങ്ങിയിരിക്കുന്ന സന്ദേശങ്ങളാണ് ഇവയിലുള്ളതെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിൽ ഇവ നിരോധിക്കാൻ സർക്കാരിന് കോടതി സമയം അനുവദിച്ചിരുന്നു.

യൂട്യൂബ്, ട്വിറ്റർ, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള ജനപ്രിയ സോഷ്യൽ വെബ്‌സൈറ്റുകൾക്ക് ഇറാനിൽ വിലക്കുണ്ട്. ഇത്തരത്തിൽ ജനപ്രിയ ആപ്ലിക്കേഷനുകൾക്ക് നിരോധം ഏർപ്പെടുത്തുന്നതിനെതിരെ ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി ഉൾപ്പെടെയുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.