ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു

കല്യാൺ സാരീസ് മാനേജ്മെന്റിന്റെ തൊളിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് നടത്തുന്ന ഇരിക്കൽ സമരത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ 6 വനിതാ ജീവനക്കാർ തൃശ്ശൂർ കല്ല്യാൺ സാരീസിനു മുന്നിൽ ഉപവാസം ആരംഭിച്ചു.
 | 
ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു

 

തൃശ്ശൂർ: കല്യാൺ സാരീസ് മാനേജ്‌മെന്റിന്റെ തൊളിലാളി വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് നടത്തുന്ന ഇരിക്കൽ സമരത്തിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനത്തിൽ 6 വനിതാ ജീവനക്കാർ തൃശ്ശൂർ കല്ല്യാൺ സാരീസിനു മുന്നിൽ ഉപവാസം ആരംഭിച്ചു. ‘സാർവ്വ ദേശീയ വനിതാദിനം, നമ്മൾ സ്ത്രീകൾ നമ്മുടെ വ്യക്തിത്വത്തെ ആഘോഷിക്കേണ്ട ദിവസത്തിൽ തൃശ്ശൂർ കല്യാൺ സാരീസിനു മുന്നിലെ ഇരിക്കൽ സമരപന്തലിൽ (ഇരിക്കൽ സമരം 69ാം ദിവസം) ഞങ്ങൾ ഉപവസിക്കുകയാണ്. ഞങ്ങളുടെ ആത്മാഭിമാനവും, സ്വാതന്ത്ര്യവും, അവകാശവും തിരിച്ചു പിടിക്കാൻ നിങ്ങളും ഞങ്ങളോടൊപ്പം ഉണ്ടാകുമല്ലോ.’ എന്നാണ് അവർ ഫേസ്ബുക്ക് പേജിൽ പറയുന്നത്.

സമരത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ കൂട്ടായ്മ തൃശൂരിൽ ഇന്ന് ഇരിക്കൽ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇത് കൂടാതെ അവരെ സാമ്പത്തികമായി സഹായിക്കുവാനും കൂട്ടായ്മ ലക്ഷ്യമിടുന്നുണ്ട്.

കല്യാൺ സാരീസിലെ തൊഴിൽ പീഡനത്തിനെതിരെ പ്രതികരിച്ചതിനും സംഘടനയിൽ അംഗമായതിനും ആറ് വനിതാ ജീവനക്കാരെ സ്ഥലം മാറ്റി സ്ഥാപനം ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് ജീവനക്കാരുടെ ഇരിക്കൽ സമരം. മൂന്ന് മാസത്തോളമായി തൃശൂർ കല്യാൺ സാരീസിനു മുന്നിൽ നടക്കുന്ന സമരത്തോട് മുഖ്യധാരാ മാധ്യമങ്ങൾ പുറംതിരിഞ്ഞു നിൽക്കുകയാണ്. കല്യാൺ സാരീസിന്റെ വൻ തുകയ്ക്കുള്ള പരസ്യം ലഭിക്കുന്നതിനാലാണ് സമരത്തിന്റെ വാർത്ത നൽകാത്തതെന്നാണ് സമരക്കാരുടെ ആരോപണം.

ചിത്രങ്ങൾ കാണാം.

ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു ഇരിക്കൽ സമരം; കല്യാൺ സാരീസിന് മുന്നിൽ ഉപവാസ സമരം ആരംഭിച്ചു