കേരളത്തിന്റെ സമരചരിത്രം പഠിക്കണം: ഡി.വൈ.എഫ്.ഐക്ക് ചുംബന സമരക്കാരുടെ മറുപടി

ചുംബനസമരത്തെ തളളിപ്പറഞ്ഞ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിക്ക് ചുംബന സമര സംഘാടകരായ കിസ് ഓഫ് ലവ് കൂട്ടായ്മയുടെ മറുപടി. സമൂഹത്തിന്റെ പൊതുബോധത്തിനെതിരെ നടക്കുന്ന സമരങ്ങൾ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതാവില്ലെന്നാണ് കിസ് ഓഫ് ലവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.
 | 
കേരളത്തിന്റെ സമരചരിത്രം പഠിക്കണം: ഡി.വൈ.എഫ്.ഐക്ക് ചുംബന സമരക്കാരുടെ മറുപടി

 

കൊച്ചി: ചുംബനസമരത്തെ തളളിപ്പറഞ്ഞ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിക്ക് ചുംബന സമര സംഘാടകരായ കിസ് ഓഫ് ലവ് കൂട്ടായ്മയുടെ മറുപടി. സമൂഹത്തിന്റെ പൊതുബോധത്തിനെതിരെ നടക്കുന്ന സമരങ്ങൾ എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളതാവില്ലെന്നാണ് കിസ് ഓഫ് ലവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.

ഫാസിസത്തിനും സദാചാര പോലീസിംഗിനും എതിരായ സമരം എല്ലാവർക്കും സ്വീകാര്യമായ തരത്തിലുള്ളതാവണമെന്നായിരുന്നു ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റി ഇന്നലെ ഇറക്കിയ പ്രസ്ഥാവനയിൽ പറഞ്ഞത്. ഇതിനുള്ള മറുപടിയാണ് കിസ് ഓഫ് ലവ് ഇന്ന് നൽകിയത്.

ഇടതുപക്ഷ സംഘടനകൾ സമരത്തെ ഏറ്റെടുത്തില്ല എന്ന ആക്ഷേപം തങ്ങൾ ഉന്നയിച്ചു എന്നൊരു വാർത്ത പ്രചരിക്കുന്നുണ്ടെന്നും അത് തെറ്റാണെന്നും കിസ് ഓഫ് ലവ് പറയുന്നു. അങ്ങനെ ഒരാവശ്യം തങ്ങൾ ഒരു സംഘടനയോടും ഉന്നയിച്ചിരുന്നില്ല. സമരത്തിന് ധാർമിക പിന്തുണ പ്രഖ്യാപിച്ചതിന് നന്ദി അറിയിക്കുന്നു, അതേ സമയം സമരത്തിന്റെ രീതി മാറ്റാനുള്ള നിർദ്ദേശത്തെ സ്‌നേഹപൂർവം നിരസിക്കുകയും ചെയ്യുന്നു. പ്രസ്താവനയിൽ പറയുന്നു.

സമര രീതി മാറ്റണമെന്ന് പറയുന്നവർ കേരളത്തിൽ നടന്നിട്ടുള്ള സമരങ്ങളുടെ ചരിത്രം മറിച്ചു നോക്കുന്നത് നന്നാകുമെന്നാണ് കിസ് ഓഫ് ലവ് പറയുന്നത്. കീഴാളനെ ഒപ്പമിരുത്തി പന്തി ഭോജനം നടത്തിയ സഹോദരൻ അയ്യപ്പൻ, വില്ലുവണ്ടിയിൽ ദളിതരെ കൂട്ടി വഴി നടക്കാൻ സമരം ചെയ്ത അയ്യങ്കാളി, ചാന്നാർ ലഹള, ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ ഈഴവ ശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണ ശ്രീനാരായണ ഗുരു… സ്ത്രീ പുരുഷ സൗഹൃദങ്ങൾക്ക് മേൽ സമൂഹം അടിച്ചേൽപ്പിക്കുന്ന സദാചാര ബോധത്തിനെതിരെ സമരം ചെയ്യാൻ ഏറ്റവും ഉചിതമായ രീതി തന്നെയാണ് ചുംബനം എന്ന് തങ്ങൾ വിശ്വസിക്കുന്നതായും പ്രസ്താവന പറയുന്നു.

കിസ് ഓഫ് ലവിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത പ്രസ് റിലീസ്: