പമേല ആൻഡേഴ്‌സണ് ആനപ്രേമികളുടെ പൊങ്കാല

തൃശൂർ പൂരത്തിന് ആനകൾക്ക് പകരം ആന രൂപങ്ങളെ എഴുന്നളളിച്ചു കൂടെ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച ഹോളിവുഡ് നടി പമേല ആൻഡേഴ്സണിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ തെറിവിളി. ആന - പൂരപ്രേമികളെന്ന് അവകാശപ്പെടുന്നവരാണ് പമേലയുടെ ഔദ്യോഗിക ഫേസ്ബുക്ക് വാളിൽ കമന്റുകൾ കൊണ്ട് 'പൊങ്കാല'ിടുന്നത്. നൂറിലധികം കമന്റുകളാണ് പമേലയുടെ പേജിൽ മണിക്കൂറുകൾ കൊണ്ട് നിറഞ്ഞത്. പലരും അസഭ്യ വർഷമാണ് നടത്തുന്നത്. ആന എന്ന് നിരവധി തവണ എഴുതി കമന്റ് ചെയ്യുന്നവരും കുറവല്ല. കമന്റുകളെല്ലാം തന്നെ മലയാളിത്തിലാണെന്നുള്ളതാണ് പൊങ്കാലയുടെ വിരോധാഭാസം.
 | 

പമേല ആൻഡേഴ്‌സണ് ആനപ്രേമികളുടെ പൊങ്കാല
കൊച്ചി: തൃശൂർ പൂരത്തിന് ആനകൾക്ക് പകരം ആന രൂപങ്ങളെ എഴുന്നളളിച്ചു കൂടെ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ച ഹോളിവുഡ് നടി പമേല ആൻഡേഴ്‌സണിന്റെ ഫേസ്ബുക്ക് പേജിൽ മലയാളികളുടെ തെറിവിളി. ആന – പൂരപ്രേമികളെന്ന് അവകാശപ്പെടുന്നവരാണ് പമേലയുടെ ഔദ്യോഗിക ഫേസ്ബുക്ക് വാളിൽ കമന്റുകൾ കൊണ്ട് ‘പൊങ്കാല’ിടുന്നത്. നൂറിലധികം കമന്റുകളാണ് പമേലയുടെ പേജിൽ മണിക്കൂറുകൾ കൊണ്ട് നിറഞ്ഞത്. പലരും അസഭ്യ വർഷമാണ് നടത്തുന്നത്. ആന എന്ന് നിരവധി തവണ എഴുതി കമന്റ് ചെയ്യുന്നവരും കുറവല്ല. കമന്റുകളെല്ലാം തന്നെ മലയാളിത്തിലാണെന്നുള്ളതാണ് പൊങ്കാലയുടെ വിരോധാഭാസം.

പൂരത്തിന് ആനകൾക്ക് പകരം ആനകളുടെ രൂപങ്ങൾ എഴുന്നള്ളിച്ചാൽ പോരെ എന്ന് പമേല ആൻഡേഴ്‌സൺ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അയച്ച ഇമെയിലിൽ ചോദിച്ചിരുന്നു. മുള കൊണ്ടൊ കടലാസുകൊണ്ടൊ ആനകളെ നിർമിച്ച് എഴുന്നള്ളിച്ചാൽ അതിനുള്ള ചെലവ് തരാമെന്നും ആൻഡേഴ്‌സൺ ഇമെയിലിൽ പറയുന്നു. മൃഗ സ്‌നേഹികളുടെ സംഘടനയായ പെറ്റയുടെ രക്ഷാധികാരിയാണ് പമേല. ഇതെ തുടർന്നായിരുന്നു പമേലയുടെ പേജിനോട് പൂരപ്രേമികൾ രോഷം തീർത്തത്.

സച്ചിൻ ടെണ്ടുൽക്കറെ അറിയില്ല എന്ന് പറഞ്ഞ റഷ്യൻ ടെന്നീസ് താം മരിയൻ ഷറപ്പോവയുടെ പേജിലാണ് മലയാളികൾ പൊങ്കാല എന്ന കലാരൂപം ആരംഭിച്ചത്. അന്ന് യാദൃശ്ചികമായുണ്ടായ വിജയം പിന്നീട് എല്ലാ സന്ദർഭങ്ങളിലും അനുഷ്ഠിച്ച് പോരുന്നു. ആസ്‌ട്രേലിയൻ ക്രിക്കറ്റ് താരം മിച്ചൽ ജോൺസൺ, ഹിന്ദി സിനിമ താരം രാം ഗോപാൽ വർമ എന്നിവരാണ് സോഷ്യൽ മീഡിയ പൊങ്കാലയുടെ ഇരകൾ.