സൗത്ത് ലൈവില്‍ നിന്നും സ്ഥാപകന്‍ എം.പി.ബഷീര്‍ രാജിവച്ചു

മലയാളത്തിലെ പ്രമുഖ ഓണ്ലൈന് മാധ്യമമായ സൗത്ത് ലൈവില് നിന്നും സ്ഥാപകന് എം.പി.ബഷീര് രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റില് എം.പി.ബഷീര് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യാവിഷനില് എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന എംപി.ബഷീര് അവിടെനിന്ന് പുറത്തിറങ്ങിയതിനു ശേഷമാണ് സൗത്ത്ലൈവ് എന്ന സ്ഥാപനം തുടങ്ങിയത്. ഡോ. സെബാസ്റ്റിയന് പോള് ചെയര്മാനായി ആരംഭിച്ച സ്ഥാപനത്തില് സിഇഒയും എഡിറ്റര് ഇന് ചീഫുമായാണ് ബഷീര് പ്രവര്ത്തിച്ചിരുന്നത്.
 | 

സൗത്ത് ലൈവില്‍ നിന്നും സ്ഥാപകന്‍ എം.പി.ബഷീര്‍ രാജിവച്ചു

കൊച്ചി: മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവില്‍ നിന്നും സ്ഥാപകന്‍ എം.പി.ബഷീര്‍ രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റില്‍ എം.പി.ബഷീര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യാവിഷനില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എംപി.ബഷീര്‍ അവിടെനിന്ന് പുറത്തിറങ്ങിയതിനു ശേഷമാണ് സൗത്ത്‌ലൈവ് എന്ന സ്ഥാപനം തുടങ്ങിയത്. ഡോ. സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനായി ആരംഭിച്ച സ്ഥാപനത്തില്‍ സിഇഒയും എഡിറ്റര്‍ ഇന്‍ ചീഫുമായാണ് ബഷീര്‍ പ്രവര്‍ത്തിച്ചിരുന്നത്.

മലയാളത്തിലെ വാര്‍ത്താ വെബ്‌സൈറ്റുകളില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ള സൗത്ത് ലൈവില്‍ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി മുടക്കിയതും കമ്പനി വിയര്‍പ്പോഹരിയായി നല്‍കിയതുമുള്‍പ്പെടെയുള്ള ഇക്വിറ്റികള്‍ നിലനിര്‍ത്തിയിട്ടുണ്ടെന്നും ജോലി മാത്രമേ മാറുന്നുള്ളുവെന്നും ബഷീര്‍ പോസ്റ്റില്‍ പറയുന്നു. ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പോള്‍ ആണ് പുതിയ എഡിറ്റര്‍ ഇന്‍ ചീഫ്. ഒരു ദേശീയ നെറ്റ്‌വര്‍ക്കിന്റെ മലയാളം ചാനല്‍ ഉള്‍പ്പെടെ ടെലിവിഷന്‍ ഓഫറുകള്‍ ഉണ്ട്. ഒരു സ്വതന്ത്ര സ്ഥാപനം തുടങ്ങാനുള്ള ആഗ്രഹമുണ്ടെന്നും ബഷീര്‍ വ്യക്തമാക്കുന്നു.

പോസ്റ്റിലെ ഉള്ളടക്കം ഇങ്ങനെ

സൗത്ത്ലൈവിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പദവിയില്‍ നിന്നും മറ്റു ചുമതലകളില്‍ നിന്നും ഒഴിവായി. ഇന്നലെയായിരുന്നു അവസാന പ്രവൃത്തി ദിനം. 2014 മാര്‍ച്ച് 13ന് ഇന്ത്യാവിഷനില്‍ നിന്ന് ഇറങ്ങേണ്ടി വന്നതിന്റെ മൂന്നാം നാള്‍ തുടങ്ങിയതാണ് സൗത്ത് ലൈവിനു വേണ്ടിയുള്ള പരക്കംപാച്ചില്‍. ന്യൂ മീഡിയയുടെ സ്വഭാവ രീതികളെ കുറിച്ച് ഒന്നും അറിയാത്ത കാലത്താണ് തുടങ്ങിയത്. ഇപ്പോള്‍, മറ്റ് മാധ്യമ സങ്കേതങ്ങളെ കുറിച്ച് ആലോചിക്കാന്‍ വയ്യാത്ത വിധം നവമാധ്യമത്തിന്റെ ചുഴികളില്‍ പെട്ടുപോയിരിക്കുന്നു.

മലയാളത്തിലെ ആദ്യ അഞ്ചു വെബ്‌സൈറ്റുകളില്‍ ഒന്നാണ് ഇപ്പോള്‍ സൗത്ത്ലൈവ്. മാസത്തില്‍ രണ്ടര ദശലക്ഷത്തോളം യുണീക് യൂസര്‍മാര്‍. ഒരു കോടിക്ക് മേല്‍ പേജ്വ്യൂസ്. ചെലവും വരുമാനവും ഒത്തുപോകാവുന്ന സുരക്ഷിതാവസ്ഥ. അതുകൊണ്ട് ഒട്ടും വിഷമിച്ചല്ല പിന്‍മാറ്റം. എന്റെ സുഹൃത്തുക്കളില്‍ മിക്കവര്‍ക്കും അറിയാവുന്ന ഒരാളില്‍ നിന്ന് കടം വാങ്ങി മുടക്കിയതും കമ്പനി എനിക്ക് വിയര്‍പ്പോഹരിയായി തന്നതുമുള്‍പ്പെടെയുള്ള ഇക്വിറ്റി അവിടെത്തന്നെയുണ്ട്. ജോലിയേ മാറുന്നുള്ളൂ. കമ്പനിയുടെ ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോളാണ് പുതിയ എഡിറ്റര്‍ ഇന്‍ ചീഫ്. വാര്‍ത്തയോടുള്ള സത്യസന്ധതയില്‍ എനിക്ക് എന്നേക്കാള്‍ വിശ്വാസമുള്ള എന്‍.കെ ഭൂപേഷ് എക്‌സിക്യൂട്ടീവ് എഡിറ്ററായുണ്ട്.

നന്ദി. ഇന്ത്യാവിഷനിലെ പ്രതിസന്ധിയില്‍ ജീവിതം ചിതറിപ്പോയ ഘട്ടത്തില്‍ എന്നെ എന്‍ഡോഴ്‌സ് ചെയ്ത ഡോ. സെബാസ്റ്റ്യന്‍ പോള്‍ സെബാസ്റ്റിയന്‍ പോള്‍ സാറിന്, തുടങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ഇത് തിരിച്ച് ചോദിക്കില്ല എന്ന വാക്കോടെ ഒരു ലക്ഷം രൂപയുടെ സീഡ് ഫണ്ട് എടുത്തുതന്ന സഹദേവന്‍ സാറിന്. വിജയിക്കും വരെ പൊരുതി നിന്ന സത്യരാജിനും മനീഷിനും മറ്റു സഹപ്രവര്‍ത്തകര്‍ക്കും. ഒട്ടും മുന്‍പരിചയമില്ലാത്ത ഒരു മാധ്യമ സംരംഭകനില്‍ രണ്ടേകാല്‍ കോടി രൂപ ‘നിക്ഷേപിച്ച’ ആ 13 സുഹൃത്തുക്കള്‍ക്ക്- എല്ലാവര്‍ക്കും നന്ദി.

ഇനി. ഒരു ദേശീയ നെറ്റ്‌വര്‍ക്കിന്റെ മലയാളം ചാനല്‍ ഉള്‍പ്പെടെ ചെറിയ ചില ടെലിവിഷന്‍ ഓഫറുകളുണ്ട്. വ്യക്തിഗതമായി ചെയ്യാവുന്ന ചില ജേണലിസ്റ്റ് സാധ്യതകളുണ്ട്. ഒരു സ്വതന്ത്ര സ്ഥാപനം തുടങ്ങാനുള്ള ആഗ്രഹമുണ്ട്- ഇവയിലേതെന്ന് തീരുമാനിക്കാന്‍ ഒരു ജൂണ്‍ മാസം മുഴുവന്‍.

പോസ്റ്റ് കാണാം