സീരിയല്‍ നടിയെ തൊഴില്‍പരമായി പീഡിപ്പിച്ച സംഭവം; സംവിധായകനും ചാനലിനുമെതിരെ സോഷ്യല്‍ മീഡിയാ ക്യാംപയ്ന്‍

സീരിയല് രംഗത്തെ തൊഴില് പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തിയ ഉപ്പും മുളകും സീരിയല് നായിക നിഷ സാരംഗിന് പിന്തുണയുമായി സോഷ്യല് മീഡിയ. ഫ്ളവേഴ്സ് ചാനലിന്റെ ഫേസ്ബുക്ക് പേജില് കുറ്റാരോപിതനായ സംവിധായകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിമണ് ഇന് സിനിമ കളക്ടീവ്, എ.എം.എം.എ തുടങ്ങിയ സംഘടനകളും നടിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.
 | 

സീരിയല്‍ നടിയെ തൊഴില്‍പരമായി പീഡിപ്പിച്ച സംഭവം; സംവിധായകനും ചാനലിനുമെതിരെ സോഷ്യല്‍ മീഡിയാ ക്യാംപയ്ന്‍

കൊച്ചി: സീരിയല്‍ രംഗത്തെ തൊഴില്‍ പീഡനം തുറന്നു പറഞ്ഞ് രംഗത്തെത്തിയ ഉപ്പും മുളകും സീരിയല്‍ നായിക നിഷ സാരംഗിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. ഫ്‌ളവേഴ്‌സ് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ കുറ്റാരോപിതനായ സംവിധായകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. വിമണ്‍ ഇന്‍ സിനിമ കളക്ടീവ്, എ.എം.എം.എ തുടങ്ങിയ സംഘടനകളും നടിക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു.

ഉപ്പും മുളകും തുടങ്ങിയ കാലം മുതല്‍ക്കേ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കണ്ട എന്നെ പോലെ ഒരുപാട് പേരുണ്ട്. അവര്‍ക്കൊക്കെ നീലു ചേച്ചിയും ബാലു ചേട്ടനും കുട്ട്യോളും ഒക്കെയാണ് ഉപ്പും മുളകും. ആക്ഷനും കട്ടും പറഞ്ഞു അഭിനയിപ്പിക്കാന്‍ ഡയറക്ഷന്‍ അറിയാവുന്ന ആര്‍ക്കും പറ്റും. പക്ഷേ നീലു ചേച്ചിക്ക് നിങ്ങള്‍ ഒരു പകരക്കാരിയെ കൊണ്ട് വന്നാല്‍ ഒരിക്കലും അത് പ്രേക്ഷകര്‍ സ്വീകരിക്കില്ല, അതിനാല്‍ ഉപ്പും മുളകിന്റെ സുഗമമായ നടത്തിപ്പിനും ഈ കിട്ടിയ പ്രശംസ നിലനിര്‍ത്തുന്നതിനും വേണ്ടി, കള്ളു കുടിയനും, ആഭാസനും, ഞരമ്പുമായ ഉണ്ണികൃഷ്ണന്‍ എന്നയാളെ മാറ്റി നീലു ചേച്ചിയെ തിരികെ കൊണ്ട് വരണമെന്ന് ഒരാള്‍ കമന്റ് ചെയ്തു.

നിഷ ചേച്ചീടെ കാര്യത്തില്‍ തീരുമാനം ആയിട്ട് മതി നിന്റെ ഒക്കെ ബാക്കി പരിപാടി ഉപ്പും മുളകും സംവിധായകന് ഇത്രക്ക് മൂത്ത് നില്‍ക്കുവാന്ന് അറിഞ്ഞില്ല. അവനോട് പറഞ്ഞേക്ക് അവനെ പ്രേക്ഷകരുടെ കൈയില്‍ കിട്ടിയാല്‍ അവന്റെ പല്ല് അടിച്ചു കൊഴിക്കും #Nisha_sarangh #uppum_മുളകും #സപ്പോര്‍ട്ട് #നിഷചേച്ചി എന്ന് മറ്റൊരാളും കമന്റ് ചെയ്തു.

ഫ്‌ളവേഴ്‌സ് ചാനലിനോട് പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകള്‍ ചാനലിന്റെ മേല്‍നോട്ടത്തില്‍ നടക്കുമെന്നാണ് കരുതുന്നത്. പ്രശ്‌നത്തില്‍ നടന്‍ മമ്മൂട്ടിയും ഇടപെടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം വിഷയത്തില്‍ ഇടപെട്ട് സംസാരിക്കാന്‍ എ.എം.എം.എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വിസമ്മതിച്ചു.