കുഞ്ഞാലിക്കുട്ടിയുടെ ‘പികെ’ ചിത്രം ഷെയർ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു

വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ 'പികെ' ആയി ചിത്രീകരിക്കുന്ന ചിത്രം ഷെയർ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാദചിത്രം പികെയുടെ പോസ്റ്ററിൽ ആമിർഖാന് പകരം കുഞ്ഞാലിക്കുട്ടി ഐസ്ക്രീം ഉപയോഗിച്ച് നഗ്നത മറയ്ക്കുന്ന ചിത്രമാണ് യുവാവ് ഷെയർ ചെയ്തത്. തിരൂർ വെളിമുക്ക് സ്വദേശി തോട്ടുങ്കൽ വീട്ടിൽ യഹിയ പടിക്കൽ എന്ന 25 വയസ്സുകാരനാണ് അറസ്റ്റിലായത്.
 | 

കുഞ്ഞാലിക്കുട്ടിയുടെ ‘പികെ’ ചിത്രം ഷെയർ ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തുതിരുരങ്ങാടി: വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ ‘പികെ’ ആയി ചിത്രീകരിക്കുന്ന ചിത്രം ഷെയർ ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാദചിത്രം പികെയുടെ പോസ്റ്ററിൽ ആമിർഖാന് പകരം കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം ഉപയോഗിച്ച് നഗ്നത മറയ്ക്കുന്ന ചിത്രമാണ് യുവാവ് ഷെയർ ചെയ്തത്. തിരൂർ വെളിമുക്ക് സ്വദേശി തോട്ടുങ്കൽ വീട്ടിൽ യഹിയ പടിക്കൽ എന്ന 25 വയസ്സുകാരനാണ് അറസ്റ്റിലായത്.

തിരൂരങ്ങാടി വെളിമുക്ക് സ്വദേശിയായ വെട്ടിക്കുത്തി ശിഹാബുദീന്റെ പരാതി പ്രകാരം തിരൂരങ്ങാടി പോലീസാണ് കേസെടുത്തത്. റിമാൻഡ് ചെയ്ത പ്രതിയെ കോടതി പിന്നീട് ജാമ്യത്തിൽ വിടുകയായിരുന്നു.

കഴിഞ്ഞ പത്തിനാണ് യുവാവ് ചിത്രം ഷെയർ ചെയ്തതെന്ന് പരാതിയിൽ പറയുന്നു. സൈബർ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. ഐടി ആക്ട് 66 പ്രകാരമാണ് അറസ്റ്റ്. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിതെന്ന് പോലീസ് പറയുന്നു.