ജാതി പറഞ്ഞ് രാജ്ദീപ് സർദേശായി; വ്യാപക വിമർശനം

മന്ത്രിസഭാ പുനസംഘടനയേക്കുറിച്ചുള്ള അഭിപ്രായത്തിൽ സി.എൻ.എൻ- ഐ.ബി.എൻ മുൻ എഡിറ്റർ രാജ്ദീപ് സർദേശായി ജാതി പറഞ്ഞത് വിവാദമാകുന്നു. രണ്ട് കഴിവുറ്റ ഗൗഡ സ്വാരസ്വത ബ്രാഫ്മണർ മന്ത്രിമാരായി എന്നായിരുന്നു സർദേശായിയുടെ ട്വിറ്റർ പോസ്റ്റ്. 'എന്റെ ഗോവയുടെ വലിയ ദിനമാണിത്. രണ്ട് കഴിവുറ്റ ഗൗഡ സ്വാരസ്വത ബ്രാഫ്മണർ(ജി.എസ്.ബി.) മന്ത്രിമാരായി. സ്വാരസ്വതരുടെ ആഭിമാനമാണത്.' സർദേശായി ട്വീറ്റിൽ എഴുതി. ട്വീറ്റിന് താഴെ ജാതി പരാമർശത്തെ വിമർശിച്ച് നൂറുകണക്കിന് കമന്റുകൾ ഇതിനകം പോസ്റ്റ് ചെയ്യപ്പെട്ടു.
 | 

ജാതി പറഞ്ഞ് രാജ്ദീപ് സർദേശായി; വ്യാപക വിമർശനം
കൊച്ചി: മന്ത്രിസഭാ പുനസംഘടനയേക്കുറിച്ചുള്ള അഭിപ്രായത്തിൽ സി.എൻ.എൻ- ഐ.ബി.എൻ മുൻ എഡിറ്റർ രാജ്ദീപ് സർദേശായി ജാതി പറഞ്ഞത് വിവാദമാകുന്നു. രണ്ട് കഴിവുറ്റ ഗൗഡ സ്വാരസ്വത ബ്രാഫ്മണർ മന്ത്രിമാരായി എന്നായിരുന്നു സർദേശായിയുടെ ട്വിറ്റർ പോസ്റ്റ്. ‘എന്റെ ഗോവയുടെ വലിയ ദിനമാണിത്. രണ്ട് കഴിവുറ്റ ഗൗഡ സ്വാരസ്വത ബ്രാഫ്മണർ(ജി.എസ്.ബി.) മന്ത്രിമാരായി. സ്വാരസ്വതരുടെ ആഭിമാനമാണത്.’ സർദേശായി ട്വീറ്റിൽ എഴുതി. ട്വീറ്റിന് താഴെ ജാതി പരാമർശത്തെ വിമർശിച്ച് നൂറുകണക്കിന് കമന്റുകൾ ഇതിനകം പോസ്റ്റ് ചെയ്യപ്പെട്ടു.

മനോഹർ പരീക്കറും സുരേഷ് പ്രഭുവും കേന്ദ്ര മന്ത്രിമാരായതിനേക്കുറിച്ചായിരുന്നു രാജ്ദീപ് സർദേശായിയുടെ പോസ്റ്റ്. ഇരുവരും ഗോവൻ ബ്രാഹ്മിണർ ആണ്. മനോഹർ പരീക്കറിനെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

രാജ്യത്ത് ഏറ്റവുമധികം ട്വിറ്റർ ഫോളോവേഴ്‌സുള്ള ജേണലിസ്റ്റാണ് സർദേശായി. 17 ലക്ഷം പേരാണ് അദ്ദേഹത്തെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. മതേതര നിലപാടിന്റെ കാര്യത്തിൽ വിട്ടുവീഴ്ചകളില്ലാത്ത നിലപാടെടുത്തിരുന്ന സർദേശായി സംഘപരിവാറിനും ജാതി മത രാഷ്ട്രീയത്തിനും എന്നും എതിരായിരുന്നു. ഇത്തരം നിലപാടുകൾ സ്വീകരിച്ചിരുന്ന സർദേശായി ജാതി സൂചന നൽകുന്ന പോസ്റ്റ് ഇട്ടത് പലരേയും അമ്പരപ്പിച്ചിട്ടുണ്ട്.

ജാതി പറഞ്ഞ് രാജ്ദീപ് സർദേശായി; വ്യാപക വിമർശനം
താൻ ബ്രാഫ്മണനാണ് എന്ന കാര്യം വ്യംഗ്യമായി സൂചിപ്പിക്കുക തന്നെയായിരുന്നു സർദേശായിയുടെ ലക്ഷ്യമെന്ന് വിമർശകർ പോസ്റ്റിന് കീഴിൽ കമന്റ് ചെയ്തിട്ടുണ്ട്. ‘ജാതീയമായി കാര്യങ്ങളെ കാണാൻ താങ്കളും ശ്രമിക്കുന്നത് ലജ്ജാകരമാണ്’, ‘വിദ്യാഭ്യാസം കൊണ്ട് ഒരാൾ മികച്ച മനുഷ്യനാകും എന്ന വിശ്വാസമാണ് താങ്കളിലൂടെ പരാജയപ്പെടുന്നത്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഗോവൻ പ്രാദേശിക വാദം പോസ്റ്റിൽ ഉയർത്തിയതിനേയും നിരവധി പേർ വിമർശിക്കുന്നുണ്ട്. ‘ദേശീയ താത്പര്യങ്ങൾക്ക് ഒപ്പം നിൽക്കേണ്ട ഒരു മാധ്യമപ്രവർത്തകൻ ഗോവയിലേക്ക് ചുരുങ്ങിയത് നാണക്കേടാണ്; ഒരാൾ എഴുതുന്നു’.

സി.എൻ.എൻ- ഐ.ബി.എൻ ചാനൽ റിലയൻസ് ഏറ്റെടുത്തതോടെ ചാനലിന്റെ ചുമതലകളിൽ നിന്ന് ഒഴിവായ രാജ്ദീപ് സർദേശായി ഇപ്പോൾ ഇന്ത്യാ ടുഡേയുടെ കൺസൾട്ടിംഗ് എഡിറ്ററാണ്. ഇതേ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹെഡ്‌ലൈൻസ് ടുഡേ ചാനലിലും സജീവമാണ് സർദേശായി. നരേന്ദ്രമോഡിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ മോഡി പ്രസംഗിക്കുന്ന വേദിക്ക് വെളിയിൽ ബി.ജെ.പി അനുഭാവികളുമായി അദ്ദേഹം വഴക്കിട്ടത് വലിയ വാർത്തയായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മോഡി വിരുദ്ധ നിലപാടെടുത്ത സർദേശായിയെ ബി.ജെ.പി പ്രവർത്തകർ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം.