ബജറ്റ് അവതരിപ്പിച്ചാൽ മാണിക്ക് സിന്ധു ജോയുടെ വക ഒരു പവൻ

മാണി ബജറ്റ് അവതരിപ്പിക്കുമൊ എന്ന ചർച്ചയാണ് സോഷ്യൽമീഡിയ നിറയെ. അത്തരം ചർച്ചകളെ ചൂടാക്കിക്കൊണ്ട് സിന്ധു ജോയിയും രംഗത്ത്. മാണി ബജറ്റ് അവതരിപ്പിച്ചാൽ ഒരു പവൻ് സമ്മാനമായി നൽകുമെന്നാണ് സിന്ധു ജോയിയുടെ ഓഫർ. ഒരു ഉശിരൻ സമരം കാണാൻ കണ്ണുകൾ കൊതിക്കുകയാണെന്നും മുൻസഖാവ് ഫേസ്ബുക്കിൽ കുറിക്കുന്നു.
 | 

ബജറ്റ് അവതരിപ്പിച്ചാൽ മാണിക്ക് സിന്ധു ജോയുടെ വക ഒരു പവൻ
കൊച്ചി: മാണി ബജറ്റ് അവതരിപ്പിക്കുമൊ എന്ന ചർച്ചയാണ് സോഷ്യൽമീഡിയ നിറയെ. അത്തരം ചർച്ചകളെ ചൂടാക്കിക്കൊണ്ട് സിന്ധു ജോയിയും രംഗത്ത്. മാണി ബജറ്റ് അവതരിപ്പിച്ചാൽ ഒരു പവൻ് സമ്മാനമായി നൽകുമെന്നാണ് സിന്ധു ജോയിയുടെ ഓഫർ. ഒരു ഉശിരൻ സമരം കാണാൻ കണ്ണുകൾ കൊതിക്കുകയാണെന്നും മുൻസഖാവ് ഫേസ്ബുക്കിൽ കുറിക്കുന്നു.

സിന്ധു ഇങ്ങനെ തുടരുന്നു:

”ഇന്ന് ഉണ്ടാകും നാളെ ഉണ്ടാകും എന്ന് കരുതി എത്ര ദിവസം ആയി കാത്തിരിക്കുന്നു. നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കുന്ന നാളെ നടക്കാൻ പോകുന്ന സമരത്തിലാണ് ഇപ്പോൾ പ്രതീക്ഷ മുഴുവൻ. എതിർപ്പുകൾ മറികടന്ന് മാണി സാർ ബഡ്ജറ്റ് അവതരിപ്പിച്ചാൽ എന്റെ വക ഒരു പവൻ”