ട്വിറ്ററിൽ സ്ത്രീകളുടെ സംരക്ഷണത്തിനായി പുതിയ ടൂൾ

സ്ത്രീകളെ അപമാനിക്കാനും ആക്ഷേപിക്കാനും ഭീഷണിപ്പെടുത്താനും ചിലർ ട്വിറ്ററിനെ ദുരുപയോഗം ചെയ്യാറുണ്ട്. ഇത്തരം കുത്സിത പ്രവർത്തികൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ടൂൾ വരുന്നു. ഈ ടൂളിലൂടെ ഇവ റിപ്പോർട്ട് ചെയ്താൽ 24 മണിക്കൂറിനകം പരിഹാരമുണ്ടാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
 | 

നോൺ പ്രോഫിറ്റ് ഓർഗനൈസേഷനായ വുമൺ ആക്ഷൻ ആൻഡ് മീഡിയയുടെ (വാം) സഹായത്തോടെയാണീ ടൂൾ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓൺലൈനിലെ തട്ടിപ്പുകൾക്കും കെണികൾക്കുമെതിരെയുള്ള ട്വിറ്ററിന്റെ പോരാട്ടത്തിനുള്ള പുതിയ ആയുധമാണീ ഇത്. സ്ത്രീകൾക്കെതിരായി വരുന്ന അധിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകളും പരാതികളും വാം നിരീക്ഷിക്കുകയും അത് ട്വിറ്ററിന് കൈമാറുകയുമാണ് ചെയ്യുന്നത്. ട്വിറ്ററിന് ഇതിനോടുള്ള പ്രതികരണവും വാം ട്രാക്ക് ചെയ്യും. സ്ത്രീകൾക്കെതിരെയുള്ള അധിക്ഷേപങ്ങളോട് ട്വിറ്റർ സ്വീകരിക്കുന്ന നയങ്ങൾ മെച്ചപ്പെടുത്തുകയാണിതിന്റെ ലക്ഷ്യം.

സ്ത്രീകൾക്ക് നേരെ ഏത് തരത്തിലുള്ള അധിക്ഷേപങ്ങളാണ് ട്വിറ്ററിൽ വരുന്നതെന്നും ഇവ വംശീയപരമായ അധിക്ഷേപങ്ങളിൽ നിന്നും എങ്ങനെയാണ് വേറിട്ട് നിൽക്കുന്നതെന്നും ഇവയോട് ട്വിറ്ററിന്റെ പ്രതികരണമെന്താണെന്ന് നിരീക്ഷിക്കുകയുമാണ് ഈ പൈലറ്റ് പ്രൊജക്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് വാം വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. അത്തരം പ്രശ്‌നങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും അതിനായി നല്ല നിർദേശങ്ങൾക്ക് യൂസർമാർക്കും ട്വിറ്ററിനും നൽകുക മാത്രമാണ് തങ്ങളുടെ കർത്തവ്യമെന്നും വാം പോസ്റ്റ് വ്യക്തമാക്കുന്നു.