ജെബി ജംഗ്ഷന്‍ ചര്‍ച്ചയിലെ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയേക്കുറിച്ചുള്ള കവിതക്കെതിരേ ഫേസ്ബുക്ക് ചര്‍ച്ച

കൈരളി ടിവിയുടെ ജെബി ജംഗ്ഷന് ചര്ച്ചയില് കവി സാം മാത്യു അവതരിപ്പിച്ച ബലാല്സംഗം ചെയ്യപ്പെട്ട പെണ്കുട്ടിയേക്കുറിച്ചുള്ള കവിതയും അവതാരകനായ ജോണ്ബ്രിട്ടാസിന്റെ ഇടപെടലുകളും സോഷ്യല് മീഡിയയില് വിമര്ശിക്കപ്പെടുന്നു. സോഷ്യല് മീഡിയയില് തരംഗവും പിന്നീട് വിവാദവുമായ സഖാവ് എന്ന കവിതയേക്കുറിച്ചുള്ള ചര്ച്ചക്കിടെയായിരുന്നു സാം മാത്യു ഈ കവിത അവതരിപ്പിച്ചത്.
 | 

ജെബി ജംഗ്ഷന്‍ ചര്‍ച്ചയിലെ ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയേക്കുറിച്ചുള്ള കവിതക്കെതിരേ ഫേസ്ബുക്ക് ചര്‍ച്ച

കൊച്ചി: കൈരളി ടിവിയുടെ ജെബി ജംഗ്ഷന്‍ ചര്‍ച്ചയില്‍ കവി സാം മാത്യു അവതരിപ്പിച്ച ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയേക്കുറിച്ചുള്ള കവിതയും അവതാരകനായ ജോണ്‍ബ്രിട്ടാസിന്റെ ഇടപെടലുകളും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗവും പിന്നീട് വിവാദവുമായ സഖാവ് എന്ന കവിതയേക്കുറിച്ചുള്ള ചര്‍ച്ചക്കിടെയായിരുന്നു സാം മാത്യു ഈ കവിത അവതരിപ്പിച്ചത്.

സഖാവ് കവിത ആലപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ശ്രദ്ധേയയായ ആര്യയും കവിത താനാണ് രചിച്ചതെന്ന അവകാശവാദവുമായി രംഗത്തെത്തിയ പ്രതീക്ഷയും സാമിനൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. സാമിന്റെ പെണ്ണെഴുത്തു ശൈലിയിലുള്ള കവിത അവതരിപ്പിച്ച സാഹചര്യവും കവിതയുടെ ഉള്ളടക്കവും വിമര്‍ശിച്ചുകൊണ്ട് അബ്ദുള്‍കരീം ഉത്തല്‍കണ്ടിയില്‍ ഫേസ്ബുക്കില്‍ നല്‍കിയ പോസ്റ്റാണ് ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്.

പോസ്റ്റിലെ വിമര്‍ശനം ഇങ്ങനെ:

‘ഒരു പെണ്ണിന്റെ ചിന്തകള്‍ സാം എഴുതിയിരിക്കുന്നതിനേക്കാള്‍ പ്രതീക്ഷ എഴുതിയിരിക്കാനല്ലേ സാധ്യത?’ എന്ന ബ്രിട്ടാസിന്റെ ചോദ്യത്തിനു ‘ഞാന്‍ പെണ്ണെഴുത്തിന്റെ വേറെയും കവിതകള്‍ എഴുതിയിട്ടുണ്ട്, ചൊല്ലിക്കോട്ടേ?’ എന്നു പറഞ്ഞു മൈക്കെടുത്ത് ആദ്യം കവിതയ്ക്ക് ഒരാമുഖം പറയുകയാണ്.

‘ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്ന, ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു… എപ്പോഴും ദേഷ്യമൊക്കെയല്ലേ തോന്നുന്നേ… സ്‌നേഹം ഒരു പ്രതികാരമാവുന്ന ഘട്ടം’

ഉടനെ ബ്രിട്ടാസ്: ‘എന്നു കരുതി നീ ബലാല്‍സംഗം ചെയ്യാനൊന്നും പോയേക്കരുത് കേട്ടോ’! ആര്യയും പ്രതീക്ഷയും ഓഡിയന്‍സായിരിക്കുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളും ഒരു നല്ല തമാശ കേട്ട പൊട്ടിചിരിയോടെ കവിതയ്ക്ക് കാതുകൂര്‍പ്പിച്ചിരിക്കുന്നു.

അമ്മയാവുന്നതിന്റെ സന്തോഷത്തോടെ അവസാനിക്കുന്ന കവിത ബ്രിട്ടാസും പ്രതീക്ഷയും ആര്യയും കാണികളും കയ്യടിയോടെ അംഗീകരിക്കുന്നു. മാത്രമല്ല, ‘അടുത്തവര്‍ഷം കോളേജില്‍ ചേര്‍ന്നാല്‍ താനും സുഹൃത്തുക്കളും മത്സരവേദികളില്‍ സാമിന്റെ ഈ കവിത അവതരിപ്പിച്ചേക്കാം, കാരണം വളരെയധികം ഇഷ്ടായി എന്നു പറഞ്ഞാല്‍ വളരെയധികം ഇഷ്ടായി’ എന്നാണു പ്രതീക്ഷ പറയുന്നത്.

ആണ്‍ സഖാക്കളോടുള്ള ആരാധനയും വിധേയത്വവും പെണ്ണിന്റെ ചിന്തയെന്നു പറഞ്ഞു ആണിന്റെ ഭാവനയില്‍ തന്നെ പറഞ്ഞ ‘സഖാവ് ‘ പാടി വൈറലാക്കിയപോലെ ഇതും പാടി വൈറലാക്കണേ എസ് എഫ് ഐക്കാരേ, സഖാക്കളേ. ഒരു കാര്യം സമ്മതിക്കുന്നു. നിങ്ങള്‍ എഴുതുന്ന കവിതകള്‍ അത് എഴുതുന്നത് ആണായാലും പെണ്ണായാലും ഇങ്ങനെയേ ഇരിക്കൂ, ഒരുപോലെയേ ഇരിക്കുകയുമുള്ളൂ.

ഇനിയും വരണം. സൗമ്യമാരും ജിഷമാരും ബലാല്‍സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെടുമ്പോള്‍ പ്രകടനവും സമരങ്ങളും നടത്താന്‍. സ്ത്രീകള്‍ റേപ് ആസ്വദിക്കുന്നു എന്നുപറഞ്ഞവര്‍ക്കെതിരെ പ്രസംഗിക്കാന്‍. ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയോട് പീഡിപ്പിച്ചവനെ വിവാഹം കഴിക്കാന്‍ പറഞ്ഞ ജഡ്ജിയുടെ കോലം കത്തിക്കാന്‍, സ്ത്രീപീഡനം നടത്തിയ മറ്റുപാര്‍ട്ടികളിലെ നേതാക്കളെ വഴിയില്‍ തടയാന്‍. ആ ചങ്കുപിളര്‍ക്കുന്ന മുദ്രാവാക്യങ്ങളുമായി എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റും വീഡിയോയും കാണാം