6 ജിബി റാം, 23 എംപി ക്യാമറ; നോക്കിയ അവതരിപ്പിക്കാനിരിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ വിവരങ്ങള്‍ പുറത്ത്

ഒരുകാലത്ത് മൊബൈല് ഫോണ് വിപണിയില് രാജാക്കന്മാരായിരുന്ന നോക്കിയ ആന്ഡ്രോയിഡ് ഫോണുമായി മടങ്ങി വരുന്നു. ഡി1സി എന്ന പേരിലാണ് നോക്കിയ ആന്ഡ്രോയിഡ് ഫോണ് പുറത്തിറക്കുന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്. എന്നാല് പുതിയ റിപ്പോര്ട്ടുകള് അനുസരിച്ച് ഡി1സി ഫോണുകള്ക്കൊപ്പം ഹൈ-എന്ഡ് സ്മാര്ട്ട് ഫോണുകളും നോക്കിയ അവതരിപ്പിക്കും.
 | 

6 ജിബി റാം, 23 എംപി ക്യാമറ; നോക്കിയ അവതരിപ്പിക്കാനിരിക്കുന്ന സ്മാര്‍ട്ട് ഫോണിന്റെ വിവരങ്ങള്‍ പുറത്ത്

മുംബൈ: ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയില്‍ രാജാക്കന്‍മാരായിരുന്ന നോക്കിയ ആന്‍ഡ്രോയിഡ് ഫോണുമായി മടങ്ങി വരുന്നു. ഡി1സി എന്ന പേരിലാണ് നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ പുറത്തിറക്കുന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡി1സി ഫോണുകള്‍ക്കൊപ്പം ഹൈ-എന്‍ഡ് സ്മാര്‍ട്ട് ഫോണുകളും നോക്കിയ അവതരിപ്പിക്കും.

6 ജിബി റാം, സ്‌നാപ് ഡ്രാഗണ്‍ 835എസ്ഓസി പ്രോസസര്‍, സീസ് ലെന്‍സോടു കൂടിയ 23 മെഗാപിഗക്‌സല്‍ പിന്‍കാമറ, 5.2 ഇഞ്ച് അല്ലെങ്കില്‍ 5.5 ഇഞ്ച് 2കെ ഡിസ്‌പ്ലേ എന്നീ സവിശേഷതകളോടെയാണ് ഹൈ-എന്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. ചൈനീസ് വെബ് സൈറ്റായ ടിപ്‌സറ്ററാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. വെള്ളം കയറാത്ത മെറ്റല്‍ യുണിബോഡിയോടെ പുറത്തു വരുന്ന ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തനം.

ബാഴ്‌സലോണയില്‍ ഫബ്രുവരി 27 ന് നടക്കുന്ന എംഡബ്ല്യൂസി 2017ല്‍ നോക്കിയ ഹൈ-എന്‍ഡ് സ്മാര്‍ട്ട് ഫോണിനെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. എച്ച്എംഡി ഗ്ലോബല്‍ എന്ന ഫിന്നിഷ് കമ്പനിയ്ക്കാണ് നോക്കിയ ബ്രാന്‍ഡ് നെയിം ഉപയോഗിക്കാനുള്ള സമ്പൂര്‍ണ അവകാശമുള്ളത്. ഇവര്‍ നോക്കിയ 150, നോക്കിയ 150 ഡ്യുവല്‍ സിം എന്നിങ്ങനെ രണ്ട് മോഡലുകള്‍ പുറത്തിക്കിയിരുന്നു. അടുത്ത വര്‍ഷം ആദ്യപാദത്തോടെ ഈ ബേസിക് ഫോണുകള്‍ തിരഞ്ഞെടുത്ത വിപണികളില്‍ ലഭ്യമാവും.