ആമസോണിലൂടെ ലഭിക്കുന്ന ചാര്‍ജറുകളില്‍ 90 ശതമാനവും വ്യാജമെന്ന് ആപ്പിള്‍

ആപ്പിളിന്റെ ഒറിജിനല് ചാര്ജറുകളും കേബിളുകളുമെന്ന പേരില് ആമസോണിലൂടെ ലഭിക്കുന്നവയില് 90 ശതമാനവും വ്യാജമാണെന്ന് ആപ്പിളിന്റെ സ്ഥിരീകരണം. ന്യൂജഴ്സി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഒരു കമ്പനിക്കെതിരേ നല്കിയ ഹര്ജിയിലാണ് ആപ്പിള് ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല് സ്റ്റാര് എന്ന കമ്പനിയാണ് ആപ്പിള് ലോഗോ പതിച്ച കേബിളുകളും ചാര്ജറുകളും ആമസോണ് വഴി വില്പനയ്ക്കു വെച്ചത്. ഈ ഉല്പ്പന്നങ്ങള് ഉപകരണങ്ങളുടെ ചൂട് കൂടാനും തീപിടിക്കാനും വൈദ്യുതാഘാതമേല്ക്കാനും വരെ കാരണമാകുമെന്ന് ആപ്പിള് ഹര്ജിയില് വ്യക്തമാക്കി.
 | 

ആമസോണിലൂടെ ലഭിക്കുന്ന ചാര്‍ജറുകളില്‍ 90 ശതമാനവും വ്യാജമെന്ന് ആപ്പിള്‍

ന്യൂജഴ്‌സി: ആപ്പിളിന്റെ ഒറിജിനല്‍ ചാര്‍ജറുകളും കേബിളുകളുമെന്ന പേരില്‍ ആമസോണിലൂടെ ലഭിക്കുന്നവയില്‍ 90 ശതമാനവും വ്യാജമാണെന്ന് ആപ്പിളിന്റെ സ്ഥിരീകരണം. ന്യൂജഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിക്കെതിരേ നല്‍കിയ ഹര്‍ജിയിലാണ് ആപ്പിള്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല്‍ സ്റ്റാര്‍ എന്ന കമ്പനിയാണ് ആപ്പിള്‍ ലോഗോ പതിച്ച കേബിളുകളും ചാര്‍ജറുകളും ആമസോണ്‍ വഴി വില്‍പനയ്ക്കു വെച്ചത്. ഈ ഉല്‍പ്പന്നങ്ങള്‍ ഉപകരണങ്ങളുടെ ചൂട് കൂടാനും തീപിടിക്കാനും വൈദ്യുതാഘാതമേല്‍ക്കാനും വരെ കാരണമാകുമെന്ന് ആപ്പിള്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

ഒറിജിനല്‍ ഉല്‍പ്പന്നമെന്ന പേരിലാണ് ഇവ ആമസോണിലൂടെ വില്‍പന നടത്തിയിരുന്നത്. ആപ്പിള്‍ ഇവയിലൊന്ന് വാങ്ങുകയും പരിശോധന്ക്കു ശേഷം ഇവ വ്യാജമാണെന്ന് ആമസോണിനെ അറിയിക്കുകയുമായിരുന്നു. മൊബൈല്‍ സ്റ്റാര്‍ എന്ന കമ്പനിയാണ് ഇവയ്ക്കു പിന്നിലെന്ന് ആമസോണ്‍ വ്യക്തമാക്കി. ഹര്‍ജിയില്‍ ആമസോണിനെതിരേ ആരോപണം ഉന്നയിച്ചിട്ടില്ലെങ്കിലും വ്യാജ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വെബ്‌സൈറ്റ് ശ്രമിക്കുന്നില്ലെന്ന് പറയുന്നുണ്ട്. വിഷയത്തില്‍ മൊബൈല്‍ സ്റ്റാര്‍ പ്രതികരിച്ചിട്ടില്ല.

വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരേ ഒട്ടേറെത്തവണ ആപ്പിളിന് നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നിട്ടുണ്ട്. ചെനയിലെ വ്യാജ ആപ്പിള്‍ സ്‌റ്റോറുകള്‍ക്കെതിരേ ആപ്പിള്‍ അടുത്തിടെയാണ് പോരിനിറങ്ങിയത്. ആപ്പിള്‍ ഔട്ടലെറ്റുകള്‍ തോല്‍ക്കുന്ന വിധത്തിലുള്ള വ്യാജ സ്‌റ്റോറുകളായിരുന്നു ചൈനയില്‍ ഉണ്ടായിരുന്നത്.