കൊച്ചി മെട്രോ: കെ.എം.ആർ.എല്ലിനെതിരെ ബീനാ കണ്ണൻ

മെട്രോ റെയിൽ നിർമ്മാണത്തിന് വേണ്ടി സ്ഥലമേറ്റടുക്കുന്നത് സംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ശീമാട്ടി സിൽക്സ് ഉടമ ബീനാ കണ്ണൻ. ഇന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ശീമാട്ടിയുടെ വിശദീകരണത്തിലാണ് കെ.എം.ആർ.എല്ലിനെതിരെ ബീനാ കണ്ണൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്നത്.
 | 
കൊച്ചി മെട്രോ: കെ.എം.ആർ.എല്ലിനെതിരെ ബീനാ കണ്ണൻ


കൊച്ചി:
മെട്രോ റെയിൽ നിർമ്മാണത്തിന് വേണ്ടി സ്ഥലമേറ്റടുക്കുന്നത് സംബന്ധിച്ച് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ശീമാട്ടി സിൽക്‌സ് ഉടമ ബീനാ കണ്ണൻ. ഇന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ശീമാട്ടിയുടെ വിശദീകരണത്തിലാണ് കെ.എം.ആർ.എല്ലിനെതിരെ ബീനാ കണ്ണൻ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിക്കുന്നത്.

ശീമാട്ടിയുമായി ആദ്യം നടത്തിയ ചർച്ചകളിൽ മെട്രോ പദ്ധതിക്കായി കെ.എം.ആർ.എൽ 32 സെന്റ് സ്ഥലം ആവശ്യപ്പെട്ടിരുന്നുവെന്ന് ഇതിൽ ബീനാ കണ്ണൻ പറയുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന് സെന്റിന് 52 ലക്ഷം രൂപ എന്ന നിലയിൽ നൽകാമെന്നും സമ്മതിച്ചിരുന്നതാണ്. ഇതനുസരിച്ച് 16 കോടി രൂപ നൽകേണ്ടി വരുമായിരുന്നു. എന്നാൽ പിന്നീടുള്ള ചർച്ചകളിൽ പദ്ധതിക്ക് വേണ്ടി സ്ഥാപിക്കുന്ന തൂണുകൾക്ക് വേണ്ടി വരുന്ന 2.7 സെന്റ് സ്ഥലത്തിന് മാത്രം വില നൽകിയാൽ മതിയെന്നായിരുന്നു ധാരണയിലെത്തിയതെന്ന് ബീനാ കണ്ണൻ പറയുന്നു.

ബാക്കിയുള്ള സ്ഥലം ശീമാട്ടിയുടെ പാർക്കിംഗിന് ഉപയോഗിക്കാൻ തീരുമാനത്തിലെത്തുകയായിരുന്നു. കുറച്ച് സ്ഥലം മാത്രം ഏറ്റെടുക്കുന്നത് കൊണ്ട് 1 കോടി 41 ലക്ഷം രൂപ മാത്രമേ മെട്രോ പദ്ധതിക്ക് ബാധ്യത ഉണ്ടാകുമായിരുന്നുള്ളു. എന്നാൽ കഴിഞ്ഞ 24-ന് നടന്ന ചർച്ചയിൽ എറ്റെടുക്കുന്ന സ്ഥലത്തിന് നഷ്ടപരിഹാരമായി തുകയൊന്നും നൽകില്ലെന്നും വസ്തു പൂർണമായും വിട്ട് നൽകണമെന്നും കെ.എം.ആർ.എൽ വാദിച്ചതായി ബീനാ കണ്ണൻ ആരോപിക്കുന്നു. മുൻ തീരുമാനങ്ങൾക്ക് വിരുദ്ധമായതിനാൽ താൻ അത് സമ്മതിച്ചില്ല.

മുൻ തീരുമാനപ്രകാരം തൂണുകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ 2.718 സെന്റ് സ്ഥലം വിട്ടുകൊടുക്കാൻ താൻ തയ്യാറാണെന്നും അവർ പറയുന്നു. ഇത് കെ.എം.ആർ.എല്ലിനും സർക്കാരിനും കോടികളുടെ ലാഭം ഉണ്ടാക്കുന്ന തീരുമാനമാണ്. ഇക്കാര്യങ്ങൾ മറച്ചുവച്ച് സ്ഥലം പൂർണമായും ഏറ്റെടുക്കാൻ 29-ന് കെ.എം.ആർ.എൽ എടുത്ത തീരുമാനം തെറ്റിദ്ധാരണകൾക്ക് ഇടയാക്കുന്നതാണെന്നും ബീനാ കണ്ണൻ ആരോപിക്കുന്നു.

ബീനാ കണ്ണൻ ഇന്ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യം താഴെ:

കൊച്ചി മെട്രോ: കെ.എം.ആർ.എല്ലിനെതിരെ ബീനാ കണ്ണൻ