ബിഗ് ബില്യൺ ഡേ: ഫ്‌ളിപ്കാർട്ടിനെതിരെ അന്വേഷണം

ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്ളിപ്കാർട്ടിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ബിഗ് ബില്യൺ ഡേ കച്ചവടം സംബന്ധിച്ചാണ് അന്വേഷണം നടത്തുക. ചില്ലറ വ്യാപാര നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റ് അന്വേഷിക്കും.
 | 
ബിഗ് ബില്യൺ ഡേ: ഫ്‌ളിപ്കാർട്ടിനെതിരെ അന്വേഷണം


ന്യൂഡൽഹി:
ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്കാർട്ടിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. ബിഗ് ബില്യൺ ഡേ കച്ചവടം സംബന്ധിച്ചാണ് അന്വേഷണം നടത്തുക. ചില്ലറ വ്യാപാര നിയമ ലംഘനം നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കും.

വിലക്കിഴിവുകളും ഓഫറുകളും പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് കമ്പനി ‘ബിഗ് ബില്യൺ ഡേ’ വിൽപന നടത്തിയത്. എന്നാൽ മെഗാ വിൽപ്പനക്കെതിരെ വിവിധയിടങ്ങളിൽ നിന്ന് പരാതികൾ ഉയർന്നതോടെ അന്വേഷണം നടത്തുമെന്ന് കേന്ദ്ര വാണിജ്യ സഹമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വൻ വിലക്കുറവിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിനെതിരെ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമാതാക്കളും രംഗത്തെത്തിയിരുന്നു.