ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ ഇന്ത്യയിലെ പ്രീ ബുക്കിംഗ് ഒക്ടോബര്‍ 13ന് ആരംഭിക്കും

നെക്സസ് ഫോണുകള്ക്കു ശേഷം ഗൂഗിള് അവതരിപ്പിച്ച പിക്സല് ഫോണുകളുടെ ഇന്ത്യയിലെ പ്രീ ബുക്കിംഗ് ഒക്ടോബര് 13ന് ആരംഭിക്കും. ഇന്നലെയാണ് ഈ ഫോണ് അവതരിപ്പിച്ചത്. ഗൂഗിള് അസിസ്റ്റന്റ് ആണ് ഈ ഫോണുകളുടെ പ്രധാന സവിശേഷത. ഫ്ളിപ്കാര്ട്ട്, റിലയന്സ് ഡിജിറ്റല്, ക്രോമ എന്നിവിടങ്ങളില് ഫോണിനായി ബുക്ക് ചെയ്യാം.
 | 

ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ ഇന്ത്യയിലെ പ്രീ ബുക്കിംഗ് ഒക്ടോബര്‍ 13ന് ആരംഭിക്കും

മുംബൈ: നെക്‌സസ് ഫോണുകള്‍ക്കു ശേഷം ഗൂഗിള്‍ അവതരിപ്പിച്ച പിക്‌സല്‍ ഫോണുകളുടെ ഇന്ത്യയിലെ പ്രീ ബുക്കിംഗ് ഒക്ടോബര്‍ 13ന് ആരംഭിക്കും. ഇന്നലെയാണ് ഈ ഫോണ്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ അസിസ്റ്റന്റ് ആണ് ഈ ഫോണുകളുടെ പ്രധാന സവിശേഷത. ഫ്‌ളിപ്കാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, ക്രോമ എന്നിവിടങ്ങളില്‍ ഫോണിനായി ബുക്ക് ചെയ്യാം.

57,000രൂപയിലായിരിക്കും ഫോണുകളുടെ വില ആരംഭിക്കുന്നത്. ബ്ലാക്ക്, സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ ലിമിറ്റഡ് എഡിഷന്‍ നീല നിറത്തിലും ലഭിക്കും. ഫോണിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ ഗൂഗിള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വയം അപ്‌ഡേറ്റ് ചെയ്യുന്നവയാണ് പിക്‌സല്‍ ഫോണുകള്‍.

പിക്‌സല്‍ ഫോണിന് 5ഇഞ്ച് എഫ്എച്ച്ഡി അമോഎല്‍ഇഡി ഡിസ്‌പ്ലേ, ഗോറില്ല ഗ്ലാസ് 4 സംരക്ഷണത്തോടെയാണ് ലഭിക്കുന്നത്. പിക്‌സല്‍ എക്‌സ്എല്‍ ഫോണിന് 5.5 ഇഞ്ച് ക്യുഎച്ച്ഡി അമോഎല്‍ഇഡി ഗോറില്ല ഗ്ലാസ് 4 ഡിസ്‌പ്ലേയുമുണ്ട്. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 7 മണിക്കൂര്‍ വരെ ലൈഫ് കിട്ടുന്ന ബാറ്ററിയാണ് ഈ ഫോണുകളിലുള്ളതെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

ഗൂഗിള്‍ ഡ്യുവോ പ്രീ ഇന്‍സ്റ്റാള്‍ ചെയ്ത് ലഭിക്കുന്ന ഫോണുകളില്‍ ഗൂഗിള്‍ ഫോട്ടോസിലൂടെ അണ്‍ലിമിറ്റഡ് സ്‌റ്റോറേജ് ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ലഭിക്കും. 12.3മെഗാപിക്‌സല്‍ പ്രധാന ക്യാമറയയില്‍ സീറോ ഷട്ടര്‍ ലാഗും എച്ച്ഡിആര്‍ സൗകര്യവും ലഭ്യമാണ്.

ആപ്പിള്‍ ഐഫോണ്‍ 7നുമായി മത്സരിക്കാനാണ് പിക്‌സല്‍ ഫോണുകള്‍ എത്തുന്നതെങ്കിലും സാംസങ്ങ് ഉള്‍പ്പെടെയുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് പിക്‌സല്‍ ഭീഷണി സൃഷ്ടിക്കുമെന്നാണ് നിഗമനം. 2.15ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍, 4ജിബി റാം, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് മറ്റു സവിശേഷതകള്‍.