ലോകത്തെ മികച്ച പത്ത് ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ എച്ച്ഡിഎഫ്‌സിയും

ലോകത്തെ മികച്ച പത്ത് ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില് ഇന്ത്യന് ബാങ്കായ എച്ച്ഡിഎഫ്സിയും ഇടം പിടിച്ചു. ഇന്ത്യയില് നിന്ന് പട്ടികയിലിടം നേടുന്ന ഏക ബാങ്കും ഇത് തന്നെയാണ്. പട്ടികയില് ഏഴാമതാണ് എച്ച്ഡിഎഫ്സിയുടെ സ്ഥാനം. ബിസിനസ് മാസികയായ ഫോബ്സ് ആണ് മികച്ച ധനകാര്യ സ്ഥാപനങ്ങളുെട പട്ടിക പുറത്തിറക്കിയത്.
 | 

ലോകത്തെ മികച്ച പത്ത് ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ എച്ച്ഡിഎഫ്‌സിയും

ന്യൂയോര്‍ക്ക് : ലോകത്തെ മികച്ച പത്ത് ധനകാര്യ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ബാങ്കായ എച്ച്ഡിഎഫ്‌സിയും ഇടം പിടിച്ചു. ഇന്ത്യയില്‍ നിന്ന് പട്ടികയിലിടം നേടുന്ന ഏക ബാങ്കും ഇത് തന്നെയാണ്. പട്ടികയില്‍ ഏഴാമതാണ് എച്ച്ഡിഎഫ്‌സിയുടെ സ്ഥാനം. ബിസിനസ് മാസികയായ ഫോബ്‌സ് ആണ് മികച്ച ധനകാര്യ സ്ഥാപനങ്ങളുെട പട്ടിക പുറത്തിറക്കിയത്.

അമേരിക്കന്‍ എക്‌സ്പ്രസാണ് പട്ടികയിലെ ഒന്നാമന്‍. ക്യാപിറ്റല്‍ വണ്‍ ഫിനാന്‍ഷ്യല്‍, വിസ, ഡിസ്‌കവര്‍, ഒറിക്‌സ്, മാസ്റ്റര്‍ കാര്‍ഡ് എന്നിവ പിന്നാലെയുണ്ട്. എച്ച്ഡിഎഫ്‌സിയ്ക്ക് ശേഷം അമേരിക്കയിലെ സിഐടി ഗ്രൂപ്പും,തായ്‌വാന്റെ ഹുവ നാന്‍ ഫിനാന്‍ഷ്യലും ചൈനയുടെ ഫ്രാന്‍ഷ്യന്‍ പ്രോപ്പര്‍ട്ടീസുമാണുളളത്. സാംസഗ് കാര്‍ഡും കൈസാ ഗ്രൂപ്പും ഓറിയന്റും നെല്‍നെറ്റും ജബാല്‍ ഒമര്‍ ഡെവലപ്പ്‌മെന്റും കെഡബ്ല്യുജി പ്രോപ്പര്‍ട്ടിയും ആണ് പട്ടികയിലെ അവസാനക്കാര്‍.

ലോകത്തെ രണ്ടായിരം മികച്ച കമ്പനികളുടെ പട്ടികയിലാണ് ഈ ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മൊത്തം പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് 56കമ്പനികള്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവയില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഒന്നാമത്. പട്ടികയില്‍ 142-ാമതാണ് റിലയന്‍സിന്റെ സ്ഥാനം. മൊത്തം കമ്പനികളുടെ പട്ടികയില്‍ എച്ച്ഡിഎഫ്‌സിയുടെ സ്ഥാനം 485-ാമതാണ്.
പ്രാദേശിക ബാങ്കുകളുടെ പട്ടികയില്‍ ചൈനാ കണ്‍സ്ട്രക്ഷന്‍ ബാങ്കാണ് ഒന്നാമന്‍.

എസ്ബിഐയ്ക്ക് 22-ാം സ്ഥാനവും ഐസിഐസിഐ ബാങ്കിന് 29-ാം സ്ഥാനവും ഉണ്ട്. ഈ പട്ടികയില്‍ എച്ച്ഡിഎഫ്‌സിയുടെ സ്ഥാനം 40-ാമതാണ്. എണ്ണ പാചകവാതക കമ്പനികളുടെ പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് പതിനഞ്ചാം സ്ഥാനത്താണ്. ഈ പട്ടികയില്‍ എക്‌സോന്‍ മൊബീല്‍ ആണ് ഒന്നാം സ്ഥാനക്കാര്‍. കമ്പ്യൂട്ടര്‍ സേവനങ്ങളില്‍ ഗൂഗിള്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ടിസിഎസ് ഏഴാം സ്ഥാനത്തുണ്ട്. കൊഗ്‌നിസന്റ് ഒമ്പതാമതും ഇന്‍ഫോസിസ് പത്താമതുമാണ്.

അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നുമുളള കമ്പനികളാണ് സമഗ്ര പട്ടികയിലെ താരങ്ങള്‍. ഇന്ത്യന്‍ കമ്പനികളില്‍ റിലയന്‍സിന് പിന്നാലെ എസ്ബിഐ, ഒഎന്‍ജിസി, ടാറ്റാമോട്ടോഴ്‌സ്, ഐസിഐസിഐ, ഇന്ത്യന്‍ ഓയില്‍, എച്ച്ഡിഎഫ്‌സി, എന്‍ടിപിസി, ടിസിഎസ്, ഭാരതി എയര്‍ടെല്‍ എന്നിവ മുന്‍പന്തിയിലുണ്ട്. കമ്പനികളുടെ വരുമാനം, ലാഭം, ആസ്തി, വിപണി മൂല്യം എന്നിവ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നതെന്നും ഫോബ്‌സ് പറയുന്നു.