ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നീട്ടിയേക്കും

റിലയന്സ് ജിയോ പ്രൈം അംഗത്വം എടുക്കാനുള്ള കാലാവധി ഏപ്രില് 30 വരെ നീട്ടിയേക്കും. ഹാപ്പി ന്യൂഇയര് ഓഫറില് ലഭിക്കുന്ന സേവനങ്ങള് തുടര്ന്നും ലഭിക്കണമെങ്കില് പ്രൈം അംഗത്വം എടുക്കണമെന്ന് ജിയോ അറിയിച്ചിരുന്നു. ഈ മാസം 31നുള്ളില് മെമ്പര്ഷിപ്പ് എടുക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല് ഈ കാലാവധി ഒരു മാസം കൂടി നീട്ടിയേക്കുമെന്ന് റിപ്പോര്ട്ട്. ഇക്കാര്യത്തില് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ടെലി അനാലിസിസ് വിശകലനത്തെ ഉദ്ധരിച്ചാണ് വാര്ത്ത പുറത്തുവന്നത്.
 | 

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നീട്ടിയേക്കും

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ പ്രൈം അംഗത്വം എടുക്കാനുള്ള കാലാവധി ഏപ്രില്‍ 30 വരെ നീട്ടിയേക്കും. ഹാപ്പി ന്യൂഇയര്‍ ഓഫറില്‍ ലഭിക്കുന്ന സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കണമെങ്കില്‍ പ്രൈം അംഗത്വം എടുക്കണമെന്ന് ജിയോ അറിയിച്ചിരുന്നു. ഈ മാസം 31നുള്ളില്‍ മെമ്പര്‍ഷിപ്പ് എടുക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഈ കാലാവധി ഒരു മാസം കൂടി നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും ടെലി അനാലിസിസ് വിശകലനത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നത്.

പ്രൈം അംഗത്വം എടുക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ലാത്തതാണ് കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കാന്‍ ജിയോയെ പ്രേരിപ്പിക്കുന്നത്. നിലവില്‍ പത്ത് കോടിയിലേറെ ഉപഭോക്താക്കളുള്ള ജിയോയില്‍ മൂന്നു കോടിയില്‍ താഴെ ഉപഭോക്താക്കള്‍ മാത്രമേ പ്രൈം അംഗത്വം എടുത്തിട്ടുള്ളൂ. സൗജന്യ സേവനം മാര്‍ച്ച് 31ന് അവസാനിക്കും.

അതേസമയം ജിയോ സേവനങ്ങളുടെ വേഗത കുറയുന്നതായി ഉപഭോക്താക്കളില്‍ നടത്തിയ സര്‍വേയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. കോളുകള്‍ ഡ്രോപ്പാകുന്നതിന്റെ നിരക്കും കൂടുതലാണ്. ജിയോ സേവനങ്ങള്‍ക്ക് പണമീടാക്കിത്തുടങ്ങുമ്പോള്‍ ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ ഉപഭോക്താക്കളുടെ എണ്ണം കുറയുമോ എന്ന സംശയവും ഉയരുന്നുണ്ട്.