ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് കല്യാണ്‍ സില്‍ക്സില്‍ തുടക്കം

ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ് സില്ക്സ് ഓണാഘോഷം ആരംഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ സമ്മാനപദ്ധതിയാണ് അവതരിപ്പിക്കുന്നതെന്ന് കല്യാണ് അറിയിച്ചു. മുപ്പത് ദിവസം കൊണ്ട് ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളാണ് കല്യാണ് സില്ക്സ് നല്കാന് ഒരുങ്ങുന്നത്.
 | 

ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷത്തിന് കല്യാണ്‍ സില്‍ക്സില്‍ തുടക്കം

ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കല്യാണ്‍ സില്‍ക്‌സ് ഓണാഘോഷം ആരംഭിച്ചു. കേരളത്തിലെ ഏറ്റവും വലിയ സമ്മാനപദ്ധതിയാണ് അവതരിപ്പിക്കുന്നതെന്ന് കല്യാണ്‍ അറിയിച്ചു. മുപ്പത് ദിവസം കൊണ്ട് ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളാണ് കല്യാണ്‍ സില്‍ക്സ് നല്‍കാന്‍ ഒരുങ്ങുന്നത്.

‘ഓണക്കോടിയ്ക്കൊപ്പം ഒന്നരക്കോടിയും’ എന്ന സമ്മാന പദ്ധതി കേരളത്തിലുടനീളമുള്ള കല്യാണ്‍ സില്‍ക്സ് ഷോറൂമില്‍ ആഗസ്റ്റ് 5-ന് തുടങ്ങും. മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ സമ്മാനപദ്ധതിയിലൂടെ ഓരോ ദിവസവും കാര്‍, സ്‌കൂട്ടര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടുവാന്‍ കഴിയും. ഓരോ ദിവസവും മാരുതി സെലറിയോ LXi, ഹീറോ ഡ്യൂയറ്റ് സ്‌കൂട്ടര്‍, പാനാസോണിക് 32” എല്‍.ഇ.ഡി ടി വി, വീഡിയോകോണ്‍ 1 ടണ്‍ എയര്‍ കണ്ടീഷണര്‍, സാംസങ്ങ് ടാബ്ലെറ്റ്, സാംസങ്ങ് സ്മാര്‍ട്ട്ഫോണ്‍ എന്നീ സമ്മാനങ്ങള്‍ നേടാം. ഇതിനുപുറമെ 3 ലക്ഷം രൂപ വിലമതിയ്ക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും ആയിരക്കണക്കിന് സര്‍പ്രൈസ് സമ്മാനങ്ങളും ഓണസമ്മാനമായി നല്‍കുന്നു.

കല്യാണ്‍ സില്‍ക്സില്‍ നിന്നും ഓരോ 2000 രൂപയുടെ പര്‍ച്ചേസിനൊപ്പവും ഒരു സമ്മാനക്കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകളില്‍ നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ആഴ്ചതോറും കല്യാണ്‍ സില്‍ക്സിന്റെ ഷോറൂമുകളില്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെടുപ്പ് നടക്കുക.

”ഇന്ന് മലയാളിയുടെ ജീവിതത്തിലെ, പ്രത്യേകിച്ചും ഉത്സവക്കാലത്ത് അവിഭാജ്യഘടകമാണ് കല്യാണ്‍ സില്‍ക്സ് എന്ന് കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ശ്രീ. ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു. ഇത്തരം ഉത്സവ വേളകളില്‍ ഉപഭോക്താവിന് കൂടുതല്‍ മൂല്യവും ഒപ്പം സ്നേഹ സമ്മാനങ്ങളും നല്‍കുവാന്‍ കല്യാണ്‍ സില്‍ക്സ് പ്രതിജ്ഞാബദ്ധമാണ്. ദിവസേന കാര്‍, സ്‌കൂട്ടര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ നേടുവാന്‍ അവസരങ്ങള്‍ ഒരുക്കുക വഴി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആയിരത്തിലേറെ വരുന്ന സ്വന്തം തറികളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത 2 ലക്ഷത്തിലേറെ പട്ട് സാരികള്‍, മെന്‍സ് വെയറിലേയും കിഡ്സ് വെയറിലേയും ലേഡീസ് വെയറിലേയും ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകള്‍, സ്വന്തം പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നുള്ള ഓണം സ്പെഷ്യല്‍ എഡിഷനുകള്‍ എന്നിവ ഈ ഓണാഘോഷത്തെ സമ്പന്നമാക്കുവാന്‍ കല്യാണ്‍ സില്‍ക്സ് ഷോറൂമുകളില്‍ അണിനിരത്തി കഴിഞ്ഞു.

‘കേരളത്തിലെ കല്യാണ്‍ സില്‍ക്സ് ഷോറൂമിന് പുറമെ ഈ വര്‍ഷത്തെ ‘ഓണക്കോടിയ്ക്കൊപ്പം ഒന്നരക്കോടിയും’ എന്ന സമ്മാനപദ്ധതി ബാംഗ്ലൂര്‍ ഷോറൂമിലും അവതരിപ്പിക്കുന്നുണ്ട്. എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സവിശേഷ സമ്മാനങ്ങളുടെയും ഒരു ഓണക്കാലം ഞാന്‍ ആശംസിക്കുന്നു” എന്ന് ശ്രീ. ടി.എസ്. പട്ടാഭിരാമന്‍ കൂട്ടിച്ചേര്‍ത്തു.