ഗൂഗിള്‍ ടാംഗോ എആര്‍ ടെക്‌നോളജിയുമായി ലെനോവോ ഫാബ് 2 പ്രോ ഫോണ്‍ വിപണിയില്‍;വില 29,990 രൂപ

ഗൂഗിള് ടാംഗോ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികത ഉപയോഗിക്കുന്ന ലോകത്തെ ആദ്യ ഫോണ് ലെനോവോ വിപണിയിലെത്തിച്ചു. ഫാബ് 2 പ്രോ എന്ന ഈ ഫോണ് കമ്പ്യൂട്ടര് വിഷനിലൂടെ പരിസരം മനസിലാക്കുകയും മോഷന് ട്രാക്കിംഗിലൂടെ പ്രദേശത്തിന്റെ 3ഡി രൂപം നല്കുകയും ചെയ്യും. സെക്കന്ഡില് 2,50,000 തവണ ചുറ്റുപാടുകള് അളക്കാന് ഫോണിന് കഴിയുമെന്നാണ് നിര്മാതാക്കള് അവകാശപ്പെടുന്നത്.
 | 

ഗൂഗിള്‍ ടാംഗോ എആര്‍ ടെക്‌നോളജിയുമായി ലെനോവോ ഫാബ് 2 പ്രോ ഫോണ്‍ വിപണിയില്‍;വില 29,990 രൂപ

ഗൂഗിള്‍ ടാംഗോ ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതികത ഉപയോഗിക്കുന്ന ലോകത്തെ ആദ്യ ഫോണ്‍ ലെനോവോ വിപണിയിലെത്തിച്ചു. ഫാബ് 2 പ്രോ എന്ന ഈ ഫോണ്‍ കമ്പ്യൂട്ടര്‍ വിഷനിലൂടെ പരിസരം മനസിലാക്കുകയും മോഷന്‍ ട്രാക്കിംഗിലൂടെ പ്രദേശത്തിന്റെ 3ഡി രൂപം നല്‍കുകയും ചെയ്യും. സെക്കന്‍ഡില്‍ 2,50,000 തവണ ചുറ്റുപാടുകള്‍ അളക്കാന്‍ ഫോണിന് കഴിയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഇതിനായി സെന്‍സറുകളും സോഫ്റ്റ് വെയറുകളുമാണ് ഫോണില്‍ ഉപയോഗിക്കുന്നത്. പോക്കെമോന്‍ ഗോ കളിക്കുന്നവര്‍ക്ക് ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതം എന്താണെന്ന് അറിയാമല്ലോ. എആര്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ക്ലാസ് റൂമുകളില്‍ വിര്‍ച്വല്‍ മോഡലുകള്‍ സ്ഥാപിക്കാനും അതിലൂടെ പഠനം എളുപ്പത്തിലാക്കാനും സാധിക്കും.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍ ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി റാം, 64 ജിബി സ്‌റ്റോറേജ് എന്നീ സവിശേഷതകളുമായാണ് ഫോണ്‍ എത്തുന്നത്. സ്‌റ്റോറേജ് 128 ജിബി വരെ വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഡോള്‍ബി ഓഡിയോ ക്യാപ്ചര്‍ 501, ഡോള്‍ബി അറ്റ്‌മോസ് പ്ലേബാക്ക് എന്നിവയ്‌ക്കൊപ്പം മൂന്നു മൈക്രോഫോണുകളും ഫാബ് 2 പ്രോയിലുണ്ട്.

16 മെഗാപിക്‌സല്‍ ഓണ്‍ബോര്‍ഡ് ക്യാമറ, 4ജി എല്‍റ്റിഇ കണക്റ്റിവിറ്റി, 2560X1440 റെസലൂഷന്‍ ഡിസ്‌പ്ലേ എന്നീ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഫോണിന് 29,990 രൂപയാണ് വില. ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഇന്നലെ മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങി.