ലെനോവോ സെഡ് 2 പ്ലസ് ഫോണുകളുടെ വില കുറച്ചു

ലെനോവയുടെ സ്മാര്ട്ട് ഫോണായ ലെനോവോ സെഡ ്2 പ്ലസിന്റെ ഇന്ത്യന് വിപണിയിലെ വില കുറച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് പുതുക്കിയ വില പ്രാബല്യത്തില് വന്നത്. ലോഞ്ച് ചെയ്തപ്പോള് 17,999 രൂപ ഉണ്ടായിരുന്ന ലെനോവോ സെഡ്2 പ്ലസ് 32 ജിബി മോഡലിന് ഇനി 14,999 രൂപ നല്കിയാല് മതിയാകും. 3000 രൂപയുടെ കുറവാണ് വിലയില് വന്നിരിക്കുന്നത്.
 | 

ലെനോവോ സെഡ് 2 പ്ലസ് ഫോണുകളുടെ വില കുറച്ചു

മുംബൈ: ലെനോവയുടെ സ്മാര്‍ട്ട് ഫോണായ ലെനോവോ സെഡ്2 പ്ലസിന്റെ ഇന്ത്യന്‍ വിപണിയിലെ വില കുറച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വന്നത്. ലോഞ്ച് ചെയ്തപ്പോള്‍ 17,999 രൂപ ഉണ്ടായിരുന്ന ലെനോവോ സെഡ്2 പ്ലസ് 32 ജിബി മോഡലിന് ഇനി 14,999 രൂപ നല്‍കിയാല്‍ മതിയാകും. 3000 രൂപയുടെ കുറവാണ് വിലയില്‍ വന്നിരിക്കുന്നത്.

അതുപോലെ തന്നെ 19,999 രൂപ വിലയുണ്ടായിരുന്ന ലെനോവോ സെഡ്2  പ്ലസ് 64 ജിബി മോഡലിന് 2500 രൂപ കുറഞ്ഞ് 17,499 രൂപയാക്കി. ആമസോണിലും ഫ്‌ളിപ്പ്കാര്‍ട്ടിലും തിങ്കളാഴ്ച മുതല്‍ പുതിയ വിലയ്ക്ക് ഫോണ്‍ ലഭ്യമാവും. കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ടു വ്യത്യസ്ത നിറത്തില്‍ ഫോണ്‍ ലഭിക്കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ലോഞ്ച് ചെയ്ത ഫോണ്‍ ആകര്‍ഷകമായ ഫീച്ചറുകളോടെയാണ് വിപണിയില്‍ എത്തിയത്. 4ജി, 3ജി ഡ്യുവല്‍ സിം, 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍ എന്നീ സവിശേഷതകള്‍ ഉള്ള ഫോണ്‍ 3 ജിബി റാം 32 ഇന്റേണല്‍ മെമ്മറി മോഡലിലും 4 ജിബി റാം 64 ജിബി ഇന്റേണല്‍ മെമ്മറി മോഡലിലും ലഭ്യമാണ്.

13 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ കാമറയും ഉള്ള ഫോണിന് 3500 എംഎഎച്ചാണ് ബാറ്ററി ശേഷി. ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഉപയോഗിക്കുന്ന ഫോണില്‍ യു ടച്ച് 2.0 ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഹോം ബട്ടണില്‍ ലഭ്യമാവുന്നു.