നോക്കിയ 6 ഫ്‌ളാഷ് സെയില്‍ നാളെ നടക്കും; രണ്ടാം വരവിന് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് പത്തു ലക്ഷത്തിലേറെപ്പേര്‍

ആന്ഡ്രോയിഡ് വേര്ഷനുമായി നോക്കിയയുടെ മടങ്ങിവരവ് നാളെ. നോക്കിയ 6 ഫോണിന്റെ ഫ്ളാഷ് സെയില് നാളെ നടക്കും. പത്തു ലക്ഷത്തില് അധികം പേരാണ് ഇതിനായി ഓണ്ലൈനില് രജിസ്റ്റര് ചെയ്ത് കാത്തിരിക്കുന്നത്. എച്ച്എംഡി ഗ്ലോബല് എന്ന കമ്പനിയാണ് നോക്കിയ 6 വിപണിയില് എത്തിക്കുന്നത്.
 | 

നോക്കിയ 6 ഫ്‌ളാഷ് സെയില്‍ നാളെ നടക്കും; രണ്ടാം വരവിന് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് പത്തു ലക്ഷത്തിലേറെപ്പേര്‍

ബീജിംഗ്: ആന്‍ഡ്രോയിഡ് വേര്‍ഷനുമായി നോക്കിയയുടെ മടങ്ങിവരവ് നാളെ. നോക്കിയ 6 ഫോണിന്റെ ഫ്‌ളാഷ് സെയില്‍ നാളെ നടക്കും. പത്തു ലക്ഷത്തില്‍ അധികം പേരാണ് ഇതിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. എച്ച്എംഡി ഗ്ലോബല്‍ എന്ന കമ്പനിയാണ് നോക്കിയ 6 വിപണിയില്‍ എത്തിക്കുന്നത്.

നോക്കിയയുടെ പഴയകാല പ്രതാപം തന്നെയാണ് വിപണിയില്‍ നിന്നു ലഭിക്കുന്ന മികച്ച പ്രതികരണത്തിന് കാരണം. ആദ്യഘട്ടത്തില്‍ ചൈനയില്‍ മാത്രമാണ് ഫോണ്‍ വില്‍പ്പനക്ക് എത്തുന്നത്. 17,000 രൂപ വില വരുന്ന നോക്കിയ 6 ഒരു മിഡ് റേഞ്ച് ആന്‍ഡ്രോയ്ഡ് ഫോണാണ്. ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് പ്ലാറ്റ്ഫോമിലാണ് ഈ ഡ്യുവല്‍ സിം ഫോണ്‍ എത്തുന്നത്.

അഞ്ചരയിഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലെ ഗൊറില്ല ഗ്ലാസാല്‍ സംരക്ഷിച്ചിരിക്കുന്നു. സ്നാപ്പ്ഡ്രാഗണ്‍ 430 SoC പ്രൊസസര്‍, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് എടുത്തു പറയേണ്ട സവിശേഷതകള്‍. ഇളക്കി മാറ്റാന്‍ സാധിക്കാത്ത, അതിവേഗ ചാര്‍ജിങ് സാധ്യമാവുന്ന 3000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരാകര്‍ഷണം