നോക്കിയ ഞെട്ടിക്കുമോ! 24 മണിക്കൂറിനുള്ളില്‍ നോക്കിയ 6നായി രജിസ്റ്റര്‍ ചെയ്തത് രണ്ടരലക്ഷം ആളുകള്‍

പ്രതാപകാലം തിരിച്ചുപിടിക്കാനെത്തുന്ന നോക്കിയയുടെ സ്മാര്ട്ട് ഫോണിനായി രജിസ്റ്റര് ചെയ്തത് ലക്ഷങ്ങള്. ആന്ഡ്രോയിഡ് സ്മാര്ട്ട്ഫോണ് രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പായ നോക്കിയ 6 ഇരുപത്തിനാലു മണിക്കൂറിനുള്ളില് രണ്ടരലക്ഷം പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ചൈനക്കാര്ക്കാണ് ഈ ഫോണ് ആദ്യം ഫോണ് സ്വന്തമാക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. മുന്കൂര് ബുക്കിംഗ് ജെഡി ഡോട്ട് കോം എന്ന ഓണ്ലൈന് റീട്ടെയ്ലറിലൂടെയാണ് സാധ്യമാവുന്നത്.
 | 

നോക്കിയ ഞെട്ടിക്കുമോ! 24 മണിക്കൂറിനുള്ളില്‍ നോക്കിയ 6നായി രജിസ്റ്റര്‍ ചെയ്തത് രണ്ടരലക്ഷം ആളുകള്‍

ബെയ്ജിംഗ്: പ്രതാപകാലം തിരിച്ചുപിടിക്കാനെത്തുന്ന നോക്കിയയുടെ സ്മാര്‍ട്ട് ഫോണിനായി രജിസ്റ്റര്‍ ചെയ്തത് ലക്ഷങ്ങള്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്കുള്ള ആദ്യ ചുവടുവെപ്പായ നോക്കിയ 6 ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ രണ്ടരലക്ഷം പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ചൈനക്കാര്‍ക്കാണ് ഈ ഫോണ്‍ ആദ്യം ഫോണ്‍ സ്വന്തമാക്കാനുള്ള ഭാഗ്യം കൈവന്നിരിക്കുന്നത്. മുന്‍കൂര്‍ ബുക്കിംഗ് ജെഡി ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ റീട്ടെയ്‌ലറിലൂടെയാണ് സാധ്യമാവുന്നത്.

ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സിലാണ് നോക്കിയ 6 പുറത്തിറക്കുന്നത്. ജനുവരി 19നായിരിക്കും ഫോണിന്റെ മാര്‍ക്കറ്റ് ലോഞ്ചിങ്ങ്. എച്ച്.എം.ഡി ഗ്ലോബല്‍ ലിമിറ്റഡുമായി ചേര്‍ന്നായിരിക്കും കമ്പനി ഫോണുകള്‍ വിപണിയില്‍ എത്തിക്കുന്നത്.

ക്വാല്‍കോം സ്നാപ്ഡ്രാഗന്‍ 430 പ്രൊസസര്‍, 4ജിബി റാം, 64 ജിബി സ്റ്റോറേജ്, 2.5 ഡി ഗൊറില്ല ഗ്ലാസ്, ഫിംഗര്‍ പ്രിന്റ്സ്‌കാനര്‍, അലൂമിനിയം മെറ്റല്‍ ബോഡി, 3000 എംഎഎച്ച് ബാറ്ററി, 16 മെഗാപിക്സല്‍ പ്രധാന ക്യാമറ, 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ എന്നിങ്ങനെ ആകര്‍ഷകമായ സവിശേഷതകളോടും കൂടിയാണ് നോക്കിയ 6 വിപണിയില്‍ എത്തുന്നത്.

ഫോണ്‍ സ്‌റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ ഉയര്‍ത്താം. ഇരട്ട ആംപ്ലിഫയറുള്ള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി അറ്റ്മോസ് ടെക്നോളജിയുമുണ്ട്.