രാജിവെച്ച റീജിയണല്‍ മാനേജര്‍ക്ക് സഹപ്രവര്‍ത്തകര്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ കാര്‍

രാജിവെച്ച റീജിയണല് മാനേജര്ക്ക് സഹപ്രവര്ത്തകര് സ്നേഹോപഹാരമായി നല്കിയത് 10 ലക്ഷം രൂപയുടെ കാര്.
 | 

രാജിവെച്ച റീജിയണല്‍ മാനേജര്‍ക്ക് സഹപ്രവര്‍ത്തകര്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ കാര്‍

കൊച്ചി: രാജിവെച്ച റീജിയണല്‍ മാനേജര്‍ക്ക് സഹപ്രവര്‍ത്തകര്‍ സ്‌നേഹോപഹാരമായി നല്‍കിയത് 10 ലക്ഷം രൂപയുടെ കാര്‍. സാംസങ് ഇന്ത്യയുടെ സെല്‍ ഔട്ട് ഡിവിഷനില്‍ കേരള റീജിയണല്‍ മാനേജര്‍ ആയിരുന്ന പി എസ് സുധീറിനാണ് തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന എണ്ണൂറോളം ജീവനക്കാര്‍ ചേര്‍ന്ന് ഹോണ്ട അമേസ് കാര്‍ സമ്മാനമായി നല്‍കിയത്. കോര്‍പ്പറേറ്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും സ്ഥാപനം വിടുന്ന മേലുദ്യോഗസ്ഥന് ഇത്ര വിലകൂടിയ ഉപഹാരം നല്‍കിക്കൊണ്ട് സഹജീവനക്കാര്‍ വികാരപരമായ യാത്രയയപ്പ് നല്‍കുന്നത്.

രാജിവെച്ച റീജിയണല്‍ മാനേജര്‍ക്ക് സഹപ്രവര്‍ത്തകര്‍ നല്‍കിയത് 10 ലക്ഷം രൂപയുടെ കാര്‍

ഒരു പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ് സുധീര്‍ സാംസങിന്റെ പടിയിറങ്ങിയത്. ടെലി കമ്മ്യൂണിക്കേഷന്‍ മേഖലയില്‍ വന്‍ കുതിപ്പുണ്ടാകുകയും സാംസങ് മൈബൈല്‍ സ്മാര്‍ട്ട് ഫോണ്‍ വില്പനയില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്ത കാലയളവായിരുന്നു അത്. ഈ ഒരു ദശാബ്ദക്കാലത്ത് മൊബൈല്‍ വില്പന രംഗത്ത് പ്രൊഫഷണലിസം കൊണ്ട് വരുകയും വില്‍പനക്ക് ഏറെ പുതുമകള്‍ ആവിഷ്‌കരിക്കുകയും ചെയ്ത് സാംസങ് മുന്നേറിയപ്പോള്‍ സെല്‍ ഔട്ട് ഡിവിഷനു കേരളത്തില്‍ നേതൃത്വം കൊടുത്തത് സുധീര്‍ ആയിരുന്നു.

#10 Great Golden years#Core part of my career enhancement.#Thanks to Samsung management for the professional and personal support rendered.#It is really paining to move from this reputed family# But it is the time to move and to put down my pen.# Thanking you all…..Special thanks to Binish, Kerala Ase's and SEC teamWith love.. Ps SudheerThanks to Adil 2B1filims♥️

Posted by PS Sudheer Suliaman on Thursday, November 14, 2019

പല ബഹുരാഷ്ട്ര കമ്പനികളും സാംസങ് മൊബൈല്‍ സെയില്‍സിലെ രീതികള്‍ പകര്‍ത്തുകയും ചെയ്തു. വിവോ ഇന്ത്യയില്‍ റീടെയില്‍ ഹെഡ് ചുമതലയുള്ള ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആകുവാനുള്ള ഓഫര്‍ സീകരിച്ചുകൊണ്ടാണ് സുധീര്‍ സാംസങില്‍ നിന്നും രാജിവെച്ചത്. അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനിലും (എംബിഎ) ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള പി എസ് സുധീര്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയാണ്. ഇക്കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഉണ്ടായിരുന്നയാളുമാണ് സുധീര്‍.