റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവു വരുത്തി. എട്ടിൽ നിന്ന് 7.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്. നാണയപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിലാണ് ആർബിഐയുടെ അപ്രതീക്ഷിത നടപടി. അതേസമയം കരുതൽ ധനാനുപാത നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. അന്താരാഷ്ട്രവിപണിയിൽ അസംസ്കൃത എണ്ണവില വൻതോതിൽ കുറഞ്ഞതിനെത്തുടർന്ന് നാണയപ്പെരുപ്പവും കുറഞ്ഞതിനാലാണ് സാമ്പത്തിക നയത്തിൽ മാറ്റം വരുത്തിയതെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രസ്താവനയിൽ അറിയിച്ചു.
 | 
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു

ന്യുഡൽഹി: റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. റിപ്പോ നിരക്കിൽ 0.25 ശതമാനത്തിന്റെ കുറവു വരുത്തി. എട്ടിൽ നിന്ന് 7.25 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്. നാണയപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിലാണ് ആർബിഐയുടെ അപ്രതീക്ഷിത നടപടി. അതേസമയം കരുതൽ ധനാനുപാത നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. അന്താരാഷ്ട്രവിപണിയിൽ അസംസ്‌കൃത എണ്ണവില വൻതോതിൽ കുറഞ്ഞതിനെത്തുടർന്ന് നാണയപ്പെരുപ്പവും കുറഞ്ഞതിനാലാണ് സാമ്പത്തിക നയത്തിൽ മാറ്റം വരുത്തിയതെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രസ്താവനയിൽ അറിയിച്ചു.

ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണു റിേപ്പാ. റിപ്പോ നിരക്കു കുറഞ്ഞതോടെ ബാങ്ക് വായ്പകളുടെ പലിശ കുറയാൻ സാധ്യതയുണ്ട്. റിപോ നിരക്ക് കുറച്ച നടപടി ഭവന വാഹന വായ്പകളുടെ പലിശ നിരക്കും കുറയാൻ ഇടയാക്കും. ബാങ്കുകൾ വായ്പാ നിരക്കുകൾ 0.25 ശതമാനംവരെ കുറച്ചേക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ചെയർമാൻ പ്രദീപ് ചൗധരി പറഞ്ഞു. ഫിബ്രവരിയിൽ മാത്രമെ വായ്പാ നയത്തിൽ റിസർവ് ബാങ്ക് മാറ്റം വരുത്തൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ എണ്ണവില കുറഞ്ഞതുമൂലം നാണയപ്പെരുപ്പ നിരക്ക് അപ്രതീക്ഷിത നിലയിൽ കുറഞ്ഞു. തുടർന്നാണ് റിേപ്പാ നിരക്ക് കുറച്ചത്.