ജിയോ പ്രൈം അംഗത്വം സൗജന്യമായി നേടാം; ഈ വഴികളിലൂടെ നീങ്ങിയാല്‍ മതി

ആറു മാസത്തോളമായി സൗജന്യ ഡേറ്റയും അണ്ലിമിറ്റഡ് കോളുകളും നല്കിവരുന്ന റിലയന്സ് ജിയോ അടുത്ത മാസം മുതല് താരിഫ് പ്ലാനുകളിലേക്ക് മാറുകയാണ്. നിലവില് നല്കുന്ന ഹാപ്പി ന്യൂഇയര് ഓഫര് സൗജന്യങ്ങള് തുടര്ന്നും ലഭിക്കണമെങ്കില് ജിയോയുടെ പ്രൈം മെമ്പര്ഷിപ്പ് നേടേണ്ടതുണ്ട്. മാര്ച്ച് 31 വരെയാണ് പ്രൈം അംഗത്വം ലഭിക്കാനുള്ള സമയം. 99 രൂപ ഇതിനായി നല്കണം. എന്നാല് ഈ പണം മുടക്കാതെ പ്രൈം അംഗത്വം നേടാനും മാര്ഗമുണ്ട്.
 | 

ജിയോ പ്രൈം അംഗത്വം സൗജന്യമായി നേടാം; ഈ വഴികളിലൂടെ നീങ്ങിയാല്‍ മതി

മുംബൈ: ആറു മാസത്തോളമായി സൗജന്യ ഡേറ്റയും അണ്‍ലിമിറ്റഡ് കോളുകളും നല്‍കിവരുന്ന റിലയന്‍സ് ജിയോ അടുത്ത മാസം മുതല്‍ താരിഫ് പ്ലാനുകളിലേക്ക് മാറുകയാണ്. നിലവില്‍ നല്‍കുന്ന ഹാപ്പി ന്യൂഇയര്‍ ഓഫര്‍ സൗജന്യങ്ങള്‍ തുടര്‍ന്നും ലഭിക്കണമെങ്കില്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് നേടേണ്ടതുണ്ട്. മാര്‍ച്ച് 31 വരെയാണ് പ്രൈം അംഗത്വം ലഭിക്കാനുള്ള സമയം. 99 രൂപ ഇതിനായി നല്‍കണം. എന്നാല്‍ ഈ പണം മുടക്കാതെ പ്രൈം അംഗത്വം നേടാനും മാര്‍ഗമുണ്ട്.

നിലവിലെ പ്ലാനില്‍ തുടരണമെങ്കില്‍ 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യണം. ഇപ്പോള്‍ത്തന്നെ ഈ പ്ലാനില്‍ റീച്ചാര്‍ജ് ചെയ്യാന്‍ കഴിയും. ജിയോ മണി ആപ്ലിക്കേഷനിലൂടെ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് 50 രൂപ തിരികെ നല്‍കുമെന്ന് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് റിലയന്‍സ് മണിയിലൂടെ പ്രൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ 50 രൂപ തിരികെ കിട്ടും. ഈ ആപ്ലിക്കേഷനിലൂടെ 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്താലും 50 രൂപ തിരികെ കിട്ടും.

രണ്ട് റീച്ചാര്‍ജിലുമായി തിരികെ ലഭിക്കുന്നത് 100 രൂപ. ആകെ 402 രൂപ നല്‍കേണ്ടിടത്ത് ഉപഭോക്താവിന് നല്‍കേണ്ടി വരുന്നത് 302 രൂപ മാത്രം. റിലയന്‍സി മണി വാലറ്റ് പ്രമോഷനായി അവതരിപ്പിച്ചിരിക്കു്‌ന ഈ ഓഫര്‍ ജിയോ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്പെടുമെന്നാണ് മാര്‍ക്കറ്റ് വിലയിരുത്തല്‍. പ്രൈം അംഗത്വം എടുക്കാത്തവര്‍ ജിയോ താരിഫുകളിലേക്ക് മാറേണ്ടി വരുമെന്നതിനാല്‍ പരമാവധി ഉപഭോക്താക്കള്‍ ഇപ്പോള്‍ത്തന്നെ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തുകഴിഞ്ഞു.