സാംസംങ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കാന്‍ കാരണം രൂപകല്‍പ്പനയിലെ പിഴവ്

ഭാവിയില് നേട്ടമുണ്ടാക്കുമെന്ന് കരുതി സാംസംങ് ഗംഭീര വിളമ്പരത്തോടെ വിപണിയില് ഇറക്കിയ സാംസംങ് ഗാലക്സി നോട്ട് 7ന് വിപണിയില് കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ ഓഗസ്റ്റില് വിപണിയിലെത്തിയ ഈ മോഡല് ഫോണുകള് വ്യാപകമായി പൊട്ടിത്തെറിക്കാന് തുടങ്ങിയതോടെ ഈ മോഡല് വിപണിയില് നിന്ന് സാംസങ്ങിന് പിന്വലിക്കേണ്ടി വന്നു. എന്തുതൊണ്ടാണ് സാംസംഗ് ഗാലക്സി നോട്ട് 7 പൊട്ടിത്തെറിച്ചതെന്നു മാത്രം വെളിപ്പെട്ടില്ല.
 | 

സാംസംങ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കാന്‍ കാരണം രൂപകല്‍പ്പനയിലെ പിഴവ്

മുബൈ: ഭാവിയില്‍ നേട്ടമുണ്ടാക്കുമെന്ന് കരുതി സാംസംങ് ഗംഭീര വിളമ്പരത്തോടെ വിപണിയില്‍ ഇറക്കിയ സാംസംങ് ഗാലക്‌സി നോട്ട് 7ന് വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ ഓഗസ്റ്റില്‍ വിപണിയിലെത്തിയ ഈ മോഡല്‍ ഫോണുകള്‍ വ്യാപകമായി പൊട്ടിത്തെറിക്കാന്‍ തുടങ്ങിയതോടെ ഈ മോഡല്‍ വിപണിയില്‍ നിന്ന് സാംസങ്ങിന് പിന്‍വലിക്കേണ്ടി വന്നു. എന്തുതൊണ്ടാണ് സാംസംഗ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചതെന്നു മാത്രം വെളിപ്പെട്ടില്ല.

സാംസംങ് ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിക്കാന്‍ കാരണം രൂപകല്‍പ്പനയിലെ പിഴവ്

അവസാനം ഇന്‍സ്ട്രമെന്റല്‍ എന്ന സ്ഥാപനത്തിലെ എഞ്ചിനീയര്‍മാര്‍ എന്താണ് പിഴവ് എന്ന് കണ്ടെത്തിയിരിക്കുന്നു. ഫോണിന്റെ രൂപകല്‍പ്പനയിലെ പിഴവാണ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വലിപ്പമുള്ള ബാറ്ററി ചെറിയ ഫ്രെയിമിനുള്ളില്‍ സജ്ജീകരിച്ചതാണ് തകരാറിന് ഇടയാക്കിയത്.

5.7 ഇഞ്ച് വലിപ്പമുള്ള ഫോണില്‍ വലിയ ബാറ്ററിയും മറ്റു ഫീച്ചറുകളും ഉണ്ട്. എസ് പെന്നിനു വേണ്ടി വേറൊരു സ്ലോട്ട്. ഇങ്ങനെ തിക്കിനിറച്ചുള്ള രൂപകല്‍പ്പനയായിരുന്നു സാംസംഗ് നോട്ട് 7 ഫോണുകളെ വില്ലന്‍മാരാക്കിയത്. ബാറ്ററി ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഉപയോഗിക്കുന്നത് ബാറ്ററി വീര്‍ക്കുന്നതിനും, വികസിക്കാന്‍ സ്ഥലനില്ലാത്തതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ സമ്മര്‍ദ്ദം മൂലം പൊട്ടിത്തെറിക്കുനയും ചെയ്യുന്നു.

ബാറ്ററിക്ക് വികസിക്കാനും, സാധാരണഗതിയില്‍ ഉണ്ടാവുന്ന ബാറ്ററിയിലെ മുഴകള്‍ക്കും ഉള്ള 10 ശതമാനം സ്ഥലം ഒഴിച്ചിടാറുണ്ട്. എന്നാല്‍ സാംസംഗ് ഗാലക്‌സി നോട്ട് 7ല്‍ ഈ സൗകര്യം ഇല്ലായിരുന്നു. രൂപകല്‍പ്പനയിലെ ഈ അറിവില്ലായ്മ കമ്പനിക്കുണ്ടാക്കിയ നഷ്ടം ചില്ലറയല്ല. ബ്രാന്‍ഡ് വാല്യൂ കുറയുകയും വലിയ ധനനഷ്ടം സംഭവിക്കുകയും ചെയ്തു.