സാംസങ്ങ് നോട്ട് 7ന്റെ പരാജയം; കമ്പനിക്ക് നഷ്ടമാകുന്നത് ഒരു ലക്ഷം കോടി രൂപ

പൊട്ടിത്തെറി കാരണം പുതുതായി ഇറക്കിയ ഗ്യാലക്സി നോട്ട് 7 സ്മാര്ട്ട്ഫോണുകളുള് തിരികെയെടുക്കാനും പുതിയതിന്റെ നിര്മാണം നിര്ത്തിവയ്്ക്കാനുമുള്ള സാംസങ്ങിന്റെ തീരുമാനം കമ്പനിക്ക് നഷ്ടമാക്കുക ഒരു ലക്ഷം കോടി രൂപയാണ്.
 | 

സാംസങ്ങ് നോട്ട് 7ന്റെ പരാജയം; കമ്പനിക്ക് നഷ്ടമാകുന്നത് ഒരു ലക്ഷം കോടി രൂപ

സിയോള്‍: പൊട്ടിത്തെറി കാരണം പുതുതായി ഇറക്കിയ ഗ്യാലക്സി നോട്ട് 7 സ്മാര്‍ട്ട്ഫോണുകളുള്‍ തിരികെയെടുക്കാനും പുതിയതിന്റെ നിര്‍മാണം നിര്‍ത്തിവയ്്ക്കാനുമുള്ള സാംസങ്ങിന്റെ തീരുമാനം കമ്പനിക്ക് നഷ്ടമാക്കുക ഒരു ലക്ഷം കോടി രൂപയാണ്.

ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സെപ്തംബറില്‍ 25 ലക്ഷം നോട്ട് 7 സ്മാര്‍ട്ട്ഫോണുകളാണ് കമ്പനി വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. സുരക്ഷാ പിഴവുള്ളതിന് പകരം മാറ്റി നല്‍കിയ ഫോണുകളില്‍ ചിലതും പൊട്ടിത്തെറിച്ചതോടെ വില്‍പ്പന തന്നെ നിര്‍ത്തിവെക്കേണ്ടി വന്നു. എല്ലാവരും സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നിര്‍ത്തി സ്വിച്ച് ഓഫ് ചെയ്യണമെന്നാണ് ഇന്ന് സാംസങ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് മാസത്തിനിടെ നോട്ട് 7ന്റെ വില്‍പ്പന രണ്ട് തവണ തടസ്സപ്പെട്ടു. പുതിയ സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും കമ്പനി പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ബ്രാന്‍ഡിന്റെ പ്രശസ്തിക്ക് കോട്ടം തട്ടാതിരിക്കാന്‍ നോട്ട് 7 വില്‍പ്പന പൂര്‍ണമായും നിര്‍ത്തിവെച്ച് പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ പുറത്തിറക്കാനുള്ള ശ്രമങ്ങളിലേക്ക് സാംസങ് കടക്കുമെന്നാണ് ടെക്ക് വിദഗ്ധര്‍ പറയുന്നത്.
നോട്ട് 7 വില്‍പ്പന അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ 1.9 കോടി സ്മാര്‍ട്ട്ഫോണുകള്‍ കട്ടപ്പുറത്തിരിക്കും. 17 ബില്യണ്‍ യുഎസ് ഡോളറാണ് സാംസങ്ങിന് ഇതുവഴിയുണ്ടാകുന്ന നഷ്ടം. നോട്ട് 7 വില്‍പ്പന സാംസങ് അവസാനിപ്പിക്കുമെന്നാണ് ദക്ഷിണ കൊറിയന്‍ ദിനപത്രം കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതിനോട് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.