എ.കെ ബാലൻ എൽ ഡി എഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് മാർച്ച് 12ന്

എൽ ഡി എഫ് നിയമസഭാ സ്പീക്കർ സ്ഥാനാർത്ഥിയായി എ.കെ. ബാലന്റെ പേര് നിർദേശിച്ചു.ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച്ച നടക്കും. ഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തനാണ് യുഡിഎഫ് സ്ഥാനാർത്ഥി. ശക്തനുതന്നെയാണ് കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്.
 | 

എ.കെ ബാലൻ എൽ ഡി എഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി; തെരഞ്ഞെടുപ്പ് മാർച്ച് 12ന്

തിരുവനന്തപുരം: എൽ ഡി എഫ് നിയമസഭാ സ്പീക്കർ സ്ഥാനാർത്ഥിയായി എ.കെ. ബാലന്റെ പേര് നിർദേശിച്ചു.ജി. കാർത്തികേയന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച്ച നടക്കും. ഡെപ്യൂട്ടി സ്പീക്കർ എൻ. ശക്തനാണ് യുഡിഎഫ് സ്ഥാനാർത്ഥി. ശക്തനുതന്നെയാണ് കൂടുതൽ സാദ്ധ്യത കൽപ്പിക്കപ്പെടുന്നത്.

കെ.പി.സി.സി നിർവ്വാഹക സമിതി അംഗമായി പ്രവർത്തിക്കുന്ന ശക്തൻ തിരുവനന്തപുരം ഡി.സി.സി. ട്രഷറർ, ഡി.സി.സി ജനറൽ സെക്രട്ടറി, ജില്ലാ കൗൺസിൽ മെമ്പർ, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോവളത്തു നിന്ന് ഒരു പ്രാവശ്യവും നേമത്തു നിന്നു രണ്ടുതവണയും നിയമസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടു. 2004 മുതൽ 2006 വരെ ഗതാഗത മന്ത്രിയായിരുന്നു

നിലവിൽ സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയംഗമാണ് എ. കെ. ബാലൻ. എസ്.എഫ്.ഐയിലൂടെയായിരുന്നു രാഷ്ട്രീയപ്രവേശനം. എസ്.എഫ്.ഐ യുടെ സംസ്ഥാന സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മികച്ച രാഷ്ട്രീയ നിരീക്ഷകനെന്ന നിലയിലും ബാലൻ ശ്രദ്ധേയനാണ്. 2006-2011 കാലഘട്ടത്തിൽ വി.എസ് മന്ത്രി സഭയിൽ പട്ടികജാതി-പട്ടികവർഗ്ഗം, വൈദ്യുതി വകുപ്പുകൾ കൈകാര്യം ചെയ്തത് ബാലനായിരുന്നു.