വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്. നേരത്തേ ഇതേ ആവശ്യം എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി നിരാകരിച്ചു. ഇതേത്തുടര്ന്നാണ് നടി ഹൈക്കോടതിയില് ഹര്ജി നല്കിയത്.
 | 

വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍

കൊച്ചി: വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍. നേരത്തേ ഇതേ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിരാകരിച്ചു. ഇതേത്തുടര്‍ന്നാണ് നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഭരണപരമായ കാരണങ്ങളായിരുന്നു ഹര്‍ടജി തള്ളാന്‍ കാരണമായി സെഷന്‍സ് കോടതി ചൂണ്ടിക്കാണിച്ചത്. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയില്ലെന്നും വിചാരണയ്ക്ക് വേണ്ടി പ്രത്യേകമായി വനിതാ ജഡ്ജിയെ നിയമിക്കാന്‍ കഴിയില്ലെന്നും കോടതി അറിയിച്ചു.

എന്നാല്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ വനിതാ ജഡ്ജി വേണമെന്നാണ് നടിയുടെ നിലപാട്. ഹൈക്കോടതി ഹര്‍ജി നാളെ പരിഗണിക്കും.