പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തവരെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ചു; വീഡിയോ കാണാം

കസ്റ്റഡിയിലെടുത്തവരെ അടിവസ്ത്രത്തില് നിര്ത്തി പോലീസ് സ്റ്റേഷനില് ഗാനമേള. പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലാണ് സംഭവം. ആക്ഷന് ഹീറോ ബിജു സ്റ്റൈലിലുള്ള ഗാനമേളയുടെ ദൃശ്യങ്ങള് സോഷ്യല് മീഡിയയിലെത്തിയതോടെ വിവാദമായി മാറിയിരിക്കുകയാണ്.
 | 

പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തവരെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ചു; വീഡിയോ കാണാം

മലപ്പുറം: കസ്റ്റഡിയിലെടുത്തവരെ അടിവസ്ത്രത്തില്‍ നിര്‍ത്തി പോലീസ് സ്‌റ്റേഷനില്‍ ഗാനമേള. പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. ആക്ഷന്‍ ഹീറോ ബിജു സ്‌റ്റൈലിലുള്ള ഗാനമേളയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലെത്തിയതോടെ വിവാദമായി മാറിയിരിക്കുകയാണ്.

സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയതെന്നാണ് വിവരം. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തവരെക്കൊണ്ട് പാട്ട് പാടിക്കുകയും കയ്യടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മലപ്പുറത്തെ വിവാദ നായകനായ അലവി എന്ന സിഐ ആണ് വീഡിയോയിലുള്ളതെന്നാണ് വിവരം.

പതിനേഴ് വയസുകാരനെ സ്റ്റേഷനുള്ളില്‍ കസേരയില്‍ കയ്യാമം വെച്ച സംഭവത്തില്‍ ആരോപണ വിധേയനാണ് അലവി. ഈ വീഡിയോയും പോലീസുകാര്‍ തന്നെയാണ് പകര്‍ത്തിയത്. സോഷ്യല്‍ മീഡിയയിലെത്തിയ ഈ വീഡിയോ പ്രചരിച്ച സംഭവത്തില്‍ രണ്ട് പോലീസുകാര്‍ സസ്‌പെന്‍ഷനിലാണ്.

https://www.facebook.com/puyyapila/videos/1572186599494602/