ബാലയും അമൃതയും വിവാഹമോചിതരാകുന്നു

നടന് ബാലയും ഗായിക അമൃത സുരേഷും വേര്പിരിയുന്നു. അമൃത നല്കിയ വിവാഹമോചന ഹര്ജിയില് കോടിതിയില് ഇരുവരും ഹാജരായി. കുടുംബകോടതിയുടെ നിര്ദ്ദേശപ്രകാരം കൗണ്സിലിംഗിനായാണ് ഇരുവരും ഹാജരായത്. കുറച്ചുനാളുകളായി വേര്പിരിഞ്ഞ് കഴിയുകയായിരുന്നു.
 | 

ബാലയും അമൃതയും വിവാഹമോചിതരാകുന്നു

കൊച്ചി: നടന്‍ ബാലയും ഗായിക അമൃത സുരേഷും വേര്‍പിരിയുന്നു. അമൃത നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ കോടിതിയില്‍ ഇരുവരും ഹാജരായി. കുടുംബകോടതിയുടെ നിര്‍ദ്ദേശപ്രകാരം കൗണ്‍സിലിംഗിനായാണ് ഇരുവരും ഹാജരായത്. കുറച്ചുനാളുകളായി വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു.

നേരത്തെ വിവാഹമോചന വാര്‍ത്ത ബാലയാണ് ആദ്യം പുറത്തുവിട്ടത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് അമൃത രംഗത്തുവന്നിരുന്നു. പ്രണയവിവാഹിതരായ ഇവര്‍ക്ക് നാല് വയസുളള മകളുണ്ട്. തമിഴ് സംവിധായകന്‍ ജയകുമാറിന്റെയും ചെന്താമരയുടേയും മകനാണ് ബാല. ട്രാവന്‍കൂര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥന്‍ പിആര്‍ സുരേഷിന്റെയും ലൈലയുടേയും മകളാണ് അമൃത.