മോഹന്‍ലാലിനെ തള്ളി ദിലീപ്; സ്വമേധയാ രാജിവെച്ചതാണെന്ന് വിശദീകരണം

രാജിവെക്കുന്നതായി അറിയിച്ച് താരസംഘടനയായ എ.എം.എം.എയ്ക്ക് നല്കിയ കത്ത് പുറത്തുവിട്ട് നടന് ദിലീപ്. സംഘടനയെ തകര്ക്കാന് ലക്ഷ്യം വെച്ച് ചിലര് നീക്കങ്ങള് നടത്തുന്നതായി താരം കത്തില് പറയുന്നു. എന്നെ 'അമ്മയില്' നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്ത്തി സംഘടനയില് വിവാദവും ഭിന്നിപ്പും സൃഷ്ടിക്കാന് സംഘടിത നീക്കം ചില അംഗങ്ങളുടെ നേതൃത്വത്തില് ഇക്കഴിഞ്ഞ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് ശേഷവും ശക്തമായി തുടരുന്നതായി വാര്ത്തകളിലൂടെ അറിയാന് കഴിഞ്ഞതായി ദിലീപ് കത്തില് പറയുന്നു. സംഘടനയുടെ നന്മയ്ക്ക് വേണ്ടിയാണ് താന് രാജിവെക്കാന് പോകുന്നതെന്നും ദിലീപ് കത്തില് പറയുന്നു.
 | 

മോഹന്‍ലാലിനെ തള്ളി ദിലീപ്; സ്വമേധയാ രാജിവെച്ചതാണെന്ന് വിശദീകരണം

കൊച്ചി: രാജിവെക്കുന്നതായി അറിയിച്ച് താരസംഘടനയായ എ.എം.എം.എയ്ക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് നടന്‍ ദിലീപ്. സംഘടനയെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ച് ചിലര്‍ നീക്കങ്ങള്‍ നടത്തുന്നതായി താരം കത്തില്‍ പറയുന്നു. എന്നെ ‘അമ്മയില്‍’ നിന്ന് പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തി സംഘടനയില്‍ വിവാദവും ഭിന്നിപ്പും സൃഷ്ടിക്കാന്‍ സംഘടിത നീക്കം ചില അംഗങ്ങളുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് ശേഷവും ശക്തമായി തുടരുന്നതായി വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞതായി ദിലീപ് കത്തില്‍ പറയുന്നു. സംഘടനയുടെ നന്മയ്ക്ക് വേണ്ടിയാണ് താന്‍ രാജിവെക്കാന്‍ പോകുന്നതെന്നും ദിലീപ് കത്തില്‍ പറയുന്നു.

അമ്മയുടെ എക്‌സിക്യൂട്ടിവിനു ശേഷവും രാജിക്കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോള്‍ കത്ത് പുറത്തുവിടുന്നത്. ‘അമ്മ’യുടെ ബൈലോ പ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്, പക്ഷെ എന്നെ കരുതി സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടി ജേഷ്ഠസഹോദരനായ ശ്രീ മോഹന്‍ലാലുമായി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാജിക്കത്ത് നല്‍കിയതെന്ന് ദിലീപ് ഫെയിസ്ബുക്കില്‍ കുറിച്ചു.

തന്നെ പുറത്താക്കിയതല്ലെന്നും സ്വമേധയാ രാജിവെച്ചതെന്നും വ്യക്തമാക്കിയാണ് ദിലീപ് കത്ത് പുറത്തുവിട്ടിരിക്കുന്നത്. ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയതാണെന്ന് എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ദിലീപ് എ.എം.എം.എയുടെ ഭാഗമല്ല എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കാണിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവും രംഗത്ത് വന്നിരുന്നു. അക്രമത്തെ അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും അവള്‍ക്കൊപ്പം മറ്റു മൂന്നു പേരെയും രാജിവെക്കാന്‍ നിര്‍ബന്ധിതരാക്കിയത് എ.എം.എം.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ പക്ഷപാതപരമായ നിലപാടാണെന്ന വസ്തുത അവര്‍ അവഗണിക്കുകയാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ദിലീപ് കത്ത് പുറത്തുവിടുന്നത്.