നടി കൊച്ചിയിലേക്ക് വന്നത് ഹണിബീ 2ല്‍ അഭിനയിക്കാനല്ലെന്ന് ലാല്‍; പള്‍സര്‍ സുനിയെ പരിചയമില്ലെന്നു വെളിപ്പെടുത്തല്‍

ആക്രമണമുണ്ടായ ദിവസം നടി തൃശൂരില് നിന്ന് കൊച്ചിയിലേക്ക് വന്നത് ഹണിബീ 2 സിനിമയുടെ ആവശ്യത്തിനല്ലെന്ന് നടനും നിര്മാതാവും സംവിധായകനുമായ ലാല്. നടി രമ്യ നമ്പീശന്റെ വീട്ടില് പോകാനാണ് വാഹനം ആവശ്യപ്പെട്ടത്. വാഹനം അയച്ചവര് ഇതിനിടയ്ക്ക് നടിയുടെ സുരക്ഷയേക്കുറിച്ച് അന്വേഷിച്ചിരുന്നെന്നും ലാല് പറഞ്ഞു. പള്സര് സുനിയെ മുന് പരിചയമില്ല. ഹണിബീ 2വില് ഒട്ടേറെ ജൂനിയര് ആര്ട്ടിസ്റ്റുകളുണ്ട്. അതുകൊണ്ടാണ് പുറത്ത് നിന്നുള്ള വണ്ടിയെ ആശ്രയിച്ചത്. അങ്ങനെ പുറത്ത് നിന്ന് വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സുനില്. ചുരുങ്ങിയ സമയംകൊണ്ട് ലൊക്കേഷനില് എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റാന് സുനിക്ക് കഴിഞ്ഞെന്നും ലാല് വ്യക്തമാക്കി.
 | 

നടി കൊച്ചിയിലേക്ക് വന്നത് ഹണിബീ 2ല്‍ അഭിനയിക്കാനല്ലെന്ന് ലാല്‍; പള്‍സര്‍ സുനിയെ പരിചയമില്ലെന്നു വെളിപ്പെടുത്തല്‍

കൊച്ചി: ആക്രമണമുണ്ടായ ദിവസം നടി തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വന്നത് ഹണിബീ 2 സിനിമയുടെ ആവശ്യത്തിനല്ലെന്ന് നടനും നിര്‍മാതാവും സംവിധായകനുമായ ലാല്‍. നടി രമ്യ നമ്പീശന്റെ വീട്ടില്‍ പോകാനാണ് വാഹനം ആവശ്യപ്പെട്ടത്. വാഹനം അയച്ചവര്‍ ഇതിനിടയ്ക്ക് നടിയുടെ സുരക്ഷയേക്കുറിച്ച് അന്വേഷിച്ചിരുന്നെന്നും ലാല്‍ പറഞ്ഞു. പള്‍സര്‍ സുനിയെ മുന്‍ പരിചയമില്ല. ഹണിബീ 2വില്‍ ഒട്ടേറെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുണ്ട്. അതുകൊണ്ടാണ് പുറത്ത് നിന്നുള്ള വണ്ടിയെ ആശ്രയിച്ചത്. അങ്ങനെ പുറത്ത് നിന്ന് വിളിച്ച വാഹനത്തിന്റെ ഡ്രൈവറാണ് സുനില്‍. ചുരുങ്ങിയ സമയംകൊണ്ട് ലൊക്കേഷനില്‍ എല്ലാവരുടെയും പ്രീതി പിടിച്ചുപറ്റാന്‍ സുനിക്ക് കഴിഞ്ഞെന്നും ലാല്‍ വ്യക്തമാക്കി.

വിഷയത്തില്‍ തന്നെ സഹായിച്ചതിന്റെ പേരില്‍ ആന്റോ ജോസഫ് ക്രൂശിക്കപ്പെട്ടു. ആന്റോ ജോസഫിനെതിരെ അപവാദ പ്രചരണങ്ങളുണ്ടായി. ഇനി ആരെയെങ്കിലും സഹായിക്കണമെങ്കില്‍ ആന്റോ ഒന്നുകൂടി ചിന്തിച്ചിട്ടേ തീരുമാനമെടുക്കൂ. പള്‍സര്‍ സുനിയെ പിടിച്ച പോലീസിനെ അഭിനന്ദിക്കുന്നതായും ലാല്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവത്തോടനുബന്ധിച്ച് ന്യൂ ജനറേഷന്‍ സിനിമയേക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ല. മയക്കുമരുന്നും, കഞ്ചാവുമടിച്ച് കുറേ പേര്‍ സിനിമയുണ്ടാക്കുന്നുവെന്ന് ചിലര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. എത്രയോ സിനിമയില്‍ അഭിനയിക്കുന്ന ആളാണ് താനെന്നും തനിക്ക് ഇതുവരെ ഒരു ലൊക്കേഷനിലും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടെത്താനായിട്ടില്ലെന്നും ലാല്‍ പറഞ്ഞു. പുതിയ തലമുറയുടെ സിനിമകള്‍ വിജയിക്കുമ്പോള്‍ ചിലര്‍ക്കുണ്ടായ നിരാശയില്‍ നിന്നാണ് ചിലര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ആരോപണത്തിന് ശ്രമിക്കാതെ അവരെപ്പോലെ സിനിമയെടുക്കാന്‍ നിങ്ങളും ശ്രമിക്കണം. ഇത്രയും വലിയ സംവിധായകരായിട്ടും പുതിയതായി സിനിമയെടുക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്തണമെന്നും ലാല്‍ ആവശ്യപ്പെട്ടു. ജോയ് മാത്യുവും ശ്രീനിവാസനും കെപിഎസി ലളിതയും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അവരോട് ചോദിച്ച് നോക്കൂ, കഞ്ചാവും മയക്കുംമരുന്നും അടിച്ചാണോ ഇത്തരം സിനിമകള്‍ നടക്കുന്നതെന്നും ലാല്‍ ചോദിച്ചു.