ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി

കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തില് വരുന്ന കാര്യമാണ്. കേസിലെ വിചാരണ വൈകിപ്പിക്കാനല്ലേ സര്ക്കാരിന്റെ നിലപാട് കാരണമാകൂയെന്നും കോടതി ചോദിച്ചു.
 | 
ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ഹൈക്കോടതി

കൊച്ചി: നടി ആക്രമണക്കേസില്‍ ആറാം പ്രതിയായ ദിലീപിനെതിരെ ഉടന്‍ കുറ്റചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. കുറ്റം ചുമത്തുക എന്നത് കോടതിയുടെ അധികാരത്തില്‍ വരുന്ന കാര്യമാണ്. കേസിലെ വിചാരണ വൈകിപ്പിക്കാനല്ലേ സര്‍ക്കാരിന്റെ നിലപാട് കാരണമാകൂയെന്നും കോടതി ചോദിച്ചു.

കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രധാന സാക്ഷിയുടെ വിസ്താരം പൂര്‍ത്തിയായതിന് ശേഷം വിചാരണക്കോടതിയെ ജാമ്യത്തിനായി സമീപിക്കാമെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനെ അറിയിച്ചു. നേരത്തെ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. സിംഗിള്‍ ബെഞ്ച് ആവശ്യം നിരാകരിച്ചതോടെയാണ് ഡിവിഷന്‍ ബെഞ്ചിന് ഹര്‍ജി നല്‍കിയത്.

സത്യം പുറത്തു വരണമെങ്കില്‍ കേരള പോലീസിനു പുറത്തുള്ള ഏജന്‍സി അന്വേഷണം നടത്തണം. ഹര്‍ജിയില്‍ തീര്‍പ്പുണ്ടാകുന്നതു വരെ വിചാരണ നടപടികള്‍ നിര്‍ത്തി വെക്കണം. കേസിലെ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് തന്നെ പ്രതി ചേര്‍ത്തതെന്നും പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു.

കേസില്‍ തന്റെ ഭാഗം കേട്ടിരുന്നില്ലെന്നും ഹര്‍ജിയില്‍ ദിലീപ് വ്യക്തമാക്കുന്നു.വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ഹര്‍ജിക്കെതിരെ ഉന്നയിച്ച തടസ്സ വാദം നേരത്തേ കോടതി തള്ളിയിരുന്നു. ഏത് ഏജന്‍സി അന്വേഷിക്കണമെന്നാവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ലെന്നും വിചാരണ വൈകിപ്പിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ഹര്‍ജിയെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.