സിനിമാ താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്

സിനിമാ താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില് പരിക്ക്. മൂന്നാര്-മാട്ടുപ്പെട്ടി റോഡില് വെച്ച് കാറില് കയറാന് ശ്രമിക്കുന്നതിനിടെ പിന്നിലൂടെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്ട്ട്.
 | 
സിനിമാ താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്

മൂന്നാര്‍: സിനിമാ താരം ജയശ്രീ ശിവദാസിന് വാഹനാപകടത്തില്‍ പരിക്ക്. മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ വെച്ച് കാറില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. പരിക്കേറ്റ താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പെടെയുള്ള നിരവധി സിനിമകളില്‍ ശ്രദ്ധയമായ വേഷം കൈകാര്യം ചെയ്തിട്ടുള്ള താരമാണ് ജയശ്രീ.