പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് സംസ്ഥാനത്ത് നികുതി അടക്കില്ല; വിശദീകരണവുമായി അമല പോള്‍

പോണ്ടിച്ചേരിയില് രജിസ്റ്റര് ചെയ്ത കാറിന് കേരളത്തില് നികുതിയടക്കാന് കഴിയില്ലെന്ന് അമല പോള്. സംസ്ഥാന മോട്ടോര് വാഹന വകുപ്പിന് നല്കിയ വിശദീകരണത്തിലാണ് അമല പോള് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യത്തെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല് നേരിട്ട് ഹാജരായി വിശദീകരണം നല്കണമെന്ന് വകുപ്പ് നിര്ദേശിച്ചുരുന്നു. അഭിഭാഷകന് മുഖേനയാണ് അമല ഇതിന് മറുപടി നല്കിയത്.
 | 

പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് സംസ്ഥാനത്ത് നികുതി അടക്കില്ല; വിശദീകരണവുമായി അമല പോള്‍

കൊച്ചി: പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറിന് കേരളത്തില്‍ നികുതിയടക്കാന്‍ കഴിയില്ലെന്ന് അമല പോള്‍. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയ വിശദീകരണത്തിലാണ് അമല പോള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യത്തെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് വകുപ്പ് നിര്‍ദേശിച്ചുരുന്നു. അഭിഭാഷകന്‍ മുഖേനയാണ് അമല ഇതിന് മറുപടി നല്‍കിയത്.

സിനിമകളില്‍ അഭിനയിക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ യാത്ര ചെയ്യേണ്ടതായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളത്തില്‍ നികുതിയടക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അമല വ്യക്തമാക്കി. ഈ മറുപടിയില്‍ മോട്ടോര്‍ വാഹന വകുപ്പ് തൃപ്തരല്ലെന്നാണ് വിവരം. നടപടിയുമായി മുന്നോട്ടു പോകാനാണ് വകുപ്പിന്റെ തീരുമാനം. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് വാര്‍ത്തയായതിനു പിന്നാലെ അമല പോള്‍ വ്യാജരേഖ ചമച്ചതായും വകുപ്പ് കണ്ടെത്തിയിരുന്നു.

ഇതേത്തുടര്‍ന്നാണ് രണ്ടാമതും നോട്ടീസ് അയച്ചത്. ഒന്നരക്കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് കാര്‍ പോണ്ടിച്ചേരിയിലെ നികുതിയിളവുകളുടെ ആനുകൂല്യം പറ്റിക്കൊണ്ട് വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കേന്ദ്രഭരണ പ്രദേശമായ ഇവിടെ ഒന്നേകാല്‍ ലക്ഷം രൂപ മാത്രമാണ് നികുതിയായി അടക്കേണ്ടി വരിക. കേരളത്തില്‍ 20 ലക്ഷം രൂപ നല്‍കേണ്ടി വരുമായിരുന്നു.