കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെ ആംബുലന്‍സ് എത്തിയത് ഏഴ് മണിക്കൂറില്‍; ഡ്രൈവറെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ഹൃദയത്തിന് തകരാറുണ്ടായതിനെത്തുടര്ന്ന് ഗുരുതരാവസ്ഥയിലായ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ണൂരില് നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന് ആംബുലന്സിന് വേണ്ടിവന്നത് വെറും ആറേ മുക്കാല് മണിക്കൂര്. സാധാരണ ഗതിയില് 14 മണിക്കൂര് യാത്ര വേണ്ടിവരുന്ന ദൂരമാണ് പകുതി സമയത്തില് താണ്ടി ഡ്രൈവറായ തമീം എത്തിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ പരിയാരം മെഡിക്കല് കോളേജില് നിന്ന് യാത്രയാരംഭിച്ച ആംബുലന്സ് പുലര്ച്ചെ 3.22ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തി.
 | 

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെ ആംബുലന്‍സ് എത്തിയത് ഏഴ് മണിക്കൂറില്‍; ഡ്രൈവറെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഹൃദയത്തിന് തകരാറുണ്ടായതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാന്‍ ആംബുലന്‍സിന് വേണ്ടിവന്നത് വെറും ആറേ മുക്കാല്‍ മണിക്കൂര്‍. സാധാരണ ഗതിയില്‍ 14 മണിക്കൂര്‍ യാത്ര വേണ്ടിവരുന്ന ദൂരമാണ് പകുതി സമയത്തില്‍ താണ്ടി ഡ്രൈവറായ തമീം എത്തിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് യാത്രയാരംഭിച്ച ആംബുലന്‍സ് പുലര്‍ച്ചെ 3.22ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തി.

സോഷ്യല്‍ മീഡിയയിലൂടെ ആംബുലന്‍സിന് വഴിയൊരുക്കണമെന്ന അഭ്യര്‍ത്ഥന വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും പോലീസും ജനങ്ങളും ചേര്‍ന്ന് ആംബുലന്‍സിന് തടസമില്ലാതെ കടന്നുപോകാന്‍ വഴിയൊരുക്കുകയുമായിരുന്നു. പ്രമുഖരടക്കം ഒട്ടേറെപ്പേര്‍ ഈ വിവരം ഷെയര്‍ ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് ആംബുലന്‍സിന്റെ യാത്രാ മാര്‍ഗം പിന്തുടര്‍ന്ന് പോലീസുകാര്‍ക്കും മറ്റു വിവരങ്ങള്‍ എത്തിച്ചു.

ആംബുലന്‍സ് കടന്നുപോകുന്ന വഴിയുടെ വിവരങ്ങള്‍ ലൈവായി ഗ്രൂപ്പില്‍ ലഭ്യമാക്കിയതോടെ എല്ലായിടത്തും ക്രമീകരണങ്ങള്‍ നടത്താന്‍ കഴിഞ്ഞു. റെക്കോര്‍ഡ് സമയത്തില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ച ഡ്രൈവര്‍ തമീമിനും പൈലറ്റായി പോയ പോലീസ് സംഘത്തിനും തമീമിനൊപ്പമുണ്ടായിരുന്ന എമര്‍ജന്‍സി വിദഗ്ദ്ധന്‍ ജിന്റോയ്ക്കും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹമാണ്.

ഫാത്തിമ ലൈബ എന്ന 31 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ആരോഗ്യനില ബുധനാഴ്ചയാണ് ഗുരുതരമായത്. തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ എത്തിക്കാന്‍ ഇതോടെ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.