വിവാദ വിമാനയാത്ര; ടിക്കറ്റിന് പണം നല്‍കിയത് കയ്യില്‍ നിന്നെന്ന് എംഎല്‍എമാര്‍; ശബരീനാഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.എന്‍.ഷംസീര്‍

കണ്ണൂരില് നിന്നുള്ള വിവാദ വിമാന യാത്രയില് വിശദീകരണവുമായി എംഎല്എമാര്. വിമാന ടിക്കറ്റിനുള്ള പണം സ്വന്തം കയ്യില് നിന്നാണ് നല്കിയതെന്ന് എം എല് എമാരായ ജെയിംസ് മാത്യുവും എ.എന്. ഷംസീറും പറഞ്ഞു. കണ്ണൂര് വിമാനത്താവളം ഉദ്ഘാടനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രിക്കൊപ്പം എംഎല്എമാരും കുടുംബാംഗങ്ങളും പാര്ട്ടി നേതാക്കളും മടങ്ങിയത് സര്ക്കാര് ചെലവിലാണെന്നും പ്രളയകാലത്തെ ധൂര്ത്താണ് ഇതെന്നും ആരോപിച്ച് കോണ്ഗ്രസ് എം എല് എ കെ എസ് ശബരീനാഥനാണ് രംഗത്തെത്തിയത്.
 | 

വിവാദ വിമാനയാത്ര; ടിക്കറ്റിന് പണം നല്‍കിയത് കയ്യില്‍ നിന്നെന്ന് എംഎല്‍എമാര്‍; ശബരീനാഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.എന്‍.ഷംസീര്‍

തിരുവനന്തപുരം: കണ്ണൂരില്‍ നിന്നുള്ള വിവാദ വിമാന യാത്രയില്‍ വിശദീകരണവുമായി എംഎല്‍എമാര്‍. വിമാന ടിക്കറ്റിനുള്ള പണം സ്വന്തം കയ്യില്‍ നിന്നാണ് നല്‍കിയതെന്ന് എം എല്‍ എമാരായ ജെയിംസ് മാത്യുവും എ.എന്‍. ഷംസീറും പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിനു ശേഷം തിരുവനന്തപുരത്തേക്ക് മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎല്‍എമാരും കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും മടങ്ങിയത് സര്‍ക്കാര്‍ ചെലവിലാണെന്നും പ്രളയകാലത്തെ ധൂര്‍ത്താണ് ഇതെന്നും ആരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ കെ.എസ്.ശബരീനാഥനാണ് രംഗത്തെത്തിയത്.

ആരോപണം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ശബരീനാഥനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷംസീര്‍ പറഞ്ഞു. ഗോ എയര്‍ വിമാനത്തിലാണ് മുഖ്യമന്ത്രിയും കുടുംബവും ഉള്‍പ്പെടെ 63 പേര്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. ഇതിനായി 2,28,000 രൂപയാണ് ചെലവായത്. മന്ത്രിമാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന തൊഴില്‍ വകുപ്പിനു കീഴിലുള്ള ഒഡെപെക് എന്ന ഏജന്‍സിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്.

വിമാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിയും ഉള്‍പ്പെടെയുള്ളവര്‍ യാത്ര ചെയ്തിരുന്നു. ടിക്കറ്റ് ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് ശബരീനാഥന്‍ ആരോപണവുമായി രംഗത്തെത്തിയത്. പണ്ട് രാജാക്കന്മാര്‍ നായാട്ടിന്‌പോകുമ്പോള്‍ സര്‍വ്വസന്നാഹവുമായി യാത്ര ചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഇടതുപക്ഷ രാജവാഴ്ചയായതു കൊണ്ടായിരിക്കും പ്രളയകാലത്ത് ഏമാന്‍മാരുടെ ഈ ധൂര്‍ത്ത് എന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്.

ഇന്ന് വൈകുന്നേരം കണ്ണൂർ എയർപോർട്ടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഗോ എയർ ഫ്ലൈറ്റിൽ ഒറ്റ PNR നമ്പറിൽ ടിക്കറ്റെടുത്ത്…

Posted by Sabarinadhan K S on Sunday, December 9, 2018