ഓട്ടോ ടാക്‌സി നിരക്കുകൾ വർദ്ധിപ്പിച്ചു

സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്കുകൾ വർദ്ധിപ്പിച്ചു. ഓട്ടോ യാത്രാ മിനിമം നിരക്ക് 20 രൂപയാക്കി ഉയർത്തി. ഒന്നരകിലോമീറ്റർ ദൂരത്തിനാണ് 20 രൂപ ബാധകമാകുന്നത്. നിലവിൽ 15 രൂപയാണ് മിനിമം ചാർജ്. ടാക്സിയുടെ ചാർജ് 100 രൂപയിൽ നിന്നും 150 രൂപയാക്കി വർദ്ധിപ്പിച്ചു. അടുത്തമാസം ഒന്നുമുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.
 | 
ഓട്ടോ ടാക്‌സി നിരക്കുകൾ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകൾ വർദ്ധിപ്പിച്ചു. ഓട്ടോ യാത്രാ മിനിമം നിരക്ക് 20 രൂപയാക്കി ഉയർത്തി. ഒന്നരകിലോമീറ്റർ ദൂരത്തിനാണ് 20 രൂപ ബാധകമാകുന്നത്. നിലവിൽ 15 രൂപയാണ് മിനിമം ചാർജ്. ടാക്‌സിയുടെ ചാർജ് 100 രൂപയിൽ നിന്നും 150 രൂപയാക്കി വർദ്ധിപ്പിച്ചു. അടുത്തമാസം ഒന്നുമുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും.

ഓട്ടോ റിക്ഷയ്ക്ക് ഒന്നര കിലോമീറ്ററും ടാക്‌സികൾക്ക് അഞ്ച് കിലോമീറ്ററുമായിരിക്കും മിനിമം ചാർജ് ഈടാക്കുന്ന ദൂരം. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.